General News

ലണ്ടന്‍ ഭീകരാക്രമണം : വാഹനം കയറ്റിക്കൊല്ലുന്നത് ഇത് രണ്ടാം തവണ , ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

Sun, Jun 04, 2017

Arabianewspaper 479
ലണ്ടന്‍ ഭീകരാക്രമണം : വാഹനം കയറ്റിക്കൊല്ലുന്നത് ഇത് രണ്ടാം തവണ

ലണ്ടനില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്‍വശം വഴിയാത്രക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ജൂണ്‍ മൂന്നിന് രാത്രിയില്‍ ലണ്ടന്‍ ബ്രിഡ്ജില്‍ സംഭവിച്ചത്. ആദ്യ സംഭവങ്ങളുടെ പോലെ തന്നെ ഐഎസ് ഇതിന്റേയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.


പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ പാലത്തിലൂടെ നടന്നു വരികയായിരുന്നവരുടെ മേല്‍ വാഹനം കയറ്റി കൊലപ്പെടുത്തിയതിന് സമാനമായ സംഭവം തന്നെയാണ് മൂന്നു മാസങ്ങള്‍ക്കിപ്പുറം നടന്നത്.


മെയ് 22 ന് ലണ്ടനിലെ മാഞ്ചസ്റ്റര്‍ ഏരീനയില്‍ യുഎസ് പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ച് 22 പേര്‍ മരിച്ചത്. ഇയാള്‍ ലബനീസ് വംജശനാണെന്ന് തെളിഞ്ഞിരുന്നു. ഐഎസുമായി ഇയാള്‍ക്കും കുടുംൂബത്തിനും അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.


തുടര്‍ച്ചയായ ഭീകരാക്രണങ്ങള്‍ ബ്രിട്ടനെ ഞെട്ടിച്ചിരിക്കുകയാണ്. ലണ്ടനില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ശനിയാഴ്ച ഇതു വീണ്ടും അരങ്ങേറുന്നത് തടയാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പിന് സാധിച്ചില്ല.


ലണ്ടന്‍ ബ്രിഡ്ജില്‍ വെള്ള വാനിലെത്തിയ ഇവര്‍ പൊടുന്നനെ ആളുകളുടെ ഇടയിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ആറു പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു,. ഇരുപതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.


വാഹനം ഓടിച്ച് ബറോ മാര്‍ക്കറ്റില്‍ എത്തിയ മൂന്നംഗ സംഘം വാഹനത്തില്‍ നിന്ന് ഇറങ്ങി പബ്ബിലും ബാറിലും എത്തിയ അക്രമികള്‍ തലങ്ങും വിലങ്ങും വലിയ കഠാരകൊണ്ട് വീശുകയായിരുന്നു. ഇവരെ കുപ്പിയെറിഞ്ഞും മറ്റും ബാറിലുണ്ടായിരുന്നവര്‍ നേരിട്ടു. പലരും എട്ടു മിനിറ്റിനുള്ളില്‍ എത്തിയ പോലീസ് ഇവരെ കണ്ടയുടെനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.


ഇവരുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നത് വ്യാജ ബെല്‍റ്റ് ബോംബ് ആണെന്ന് പിന്നീട് തെളിഞ്ഞു.


സംഭവത്തിന്റെ ദൃശ്യങ്ങളോ വീഡിയോ ദൃശ്യങ്ങളോ കയ്യിലുള്ളവര്‍ പോലീസിന് ഇത് കൈമാറണമെനന്ന് ലണ്ടന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ