General News

ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; ആറു മരണം

Sun, Jun 04, 2017

Arabianewspaper 255
ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം;  ആറു മരണം

ലണ്ടന്‍ നഗരത്തില്‍ വീണ്ടും ഭീകരാക്രമണം. പ്രസിദ്ധമായ ലണ്ടന്‍ ബ്രിഡ്ജിനു മുകളില്‍ കാല്‍നടയാത്രക്കാര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റിയാണ് ആക്രമണം.


ആക്രമണത്തില്‍ പങ്കെടുത്ത മൂന്നു പേരും കൊല്ലപ്പെട്ടതായി വാര്‍്ത്താ ഏജന്‍സികള്‍ റിപ്പോര്‍്ട്ടു ചെയ്തു.


നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബറൊ മാര്‍ക്കറ്റില്‍ ചിലരെ കുത്തി വീഴ്ത്തിയതായും റിപ്പോര്‍്ട്ടുകളുണ്ട്. സംഭവത്തെ ഭീകരാക്രമണം എന്ന നിലയിലാണ് പരിഗണിക്കുന്നത് ലണ്ടന്‍ പോലീസ് മേധാവി മാര്‍ക് റൗലി പറഞ്ഞു. ശനിയാഴ്ച പ്രാദേശിക സമയം രാത്രി പത്തിനാണ് സംഭവം,.


ബറോ മാര്‍ക്കറ്റിലേക്കുള്ള കവാടവും ലണ്ടന്‍ ബ്രിഡ്ജും സംഭവത്തിനു ശേഷം അടച്ചു. വാഹനം ആളുകളുടെ മേല്‍ ഓടിച്ചു കയറ്റിയ ശേഷം ബറോ മാര്‍ക്കറ്റില്‍ എത്തിയ ഇവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി. മുന്നില്‍ കണ്ടവരെയെല്ലാം കുത്തി വീഴ്ത്തി.


സുരക്ഷാ സംഘം ഇവരെ വെടിവെയ്ക്കുകയായിരുന്നു. ശരീരത്തില്‍ വ്യാജ ബെല്‍റ്റ് ബോംബ് ധരിച്ചാണ് ഇവര്‍ നിന്നിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ നേരില്‍ കണ്ട ഉടനെ വെടിവെച്ചു കൊല്ലുകയായിരുന്നു.


വെള്ളനിറത്തിലുള്ള വാനാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പാലത്തിലെ കാല്‍ നടയാത്രക്കുള്ള നടപ്പാതയിലേക്കാണ് വാന്‍ ഇടിച്ചു കയറ്റിയത്. കഴിഞ്ഞ മാസം യുഎസ് പോപ് ഗായികയുടെ സംഗീത പരിപാടി നടന്ന മാഞ്ചെസ്റ്റര്‍ ആരീനയില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ലബനീസ് വംശജനാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഐഎസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഭീകരാക്രമണം ഉണ്ടായത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ