General News

ഇന്ത്യക്ക് പദവി തിരിച്ചു കിട്ടും- നിതി അയോഗ് സിഇഒ

Sat, Jun 03, 2017

Arabianewspaper 264
ഇന്ത്യക്ക് പദവി തിരിച്ചു കിട്ടും- നിതി അയോഗ് സിഇഒ

വേഗതയേറിയ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമെന്ന പദവി ഇന്ത്യക്ക് ആദ്യ പാദത്തില്‍ തന്നെ മടക്കി കിട്ടുമെന്ന് നിതി അയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ.. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറഞ്ഞിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും ത്വരിത ഗതിയില്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് നഷ്ടമായിരുന്നു. 6.9 ശതമാനമുള്ള ചൈന ഈ പദവി തിരിച്ചു പിടിക്കുകയായിരുന്നു.


എന്നാല്‍, 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ചൈനയുടെ മുന്നില്‍ ആകുമെന്നാണ് നിതി ആയോഗ് വൈസ് ചെയര്‍മാനായ അരവിന്ദ് പനഗരിയ പറയുന്നത്.


ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 7.1 ശതമാനമാണ്. ജൂലൈയില്‍ ചരക്കു സേവന നികുതി നിയമം നടപ്പിലാകുന്നതോടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയരും. 2016-17 ലെ വളര്‍ച്ചാ നിരക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഇന്ത്യ ചൈനയേക്കാള്‍ മുന്നിലാണെന്ന് കാണാം. നിലവിലെ പാദത്തില്‍ തന്നെ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ