OMG News

താടി വടിക്കാന്‍ വിസമ്മതിച്ച ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച വെള്ളം ഒഴിച്ചു

Sat, Jun 03, 2017

Arabianewspaper 3071
താടി വടിക്കാന്‍ വിസമ്മതിച്ച ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച വെള്ളം ഒഴിച്ചു

വിവാഹം കഴിഞ്ഞ ശേഷം താടിനീട്ടി വളര്‍ത്തിയതിനെ ചോദ്യം ചെയ്ത ഭാര്യ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു. ഭര്‍ത്താവ് അടുത്തിടെയായി ജീന്‍സ്, ടീ ഷര്‍ട്ട് എന്നിവ ധരിക്കുന്നില്ലെന്നും താടി നീട്ടി വളര്‍ത്തുകയാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.


ഗുരുതരമായി പരിക്കേറ്റ സല്‍മാന്‍ ഖാന്‍ (30) എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 കാരിയായ നഗ്മ എന്ന യുവതിക്കെതിരെ അലിഗഡ് പോലീസ് കൊലപാതക ശ്രമത്തിന് കേസ് എടുത്തു.


ആറു മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്.ഭര്‍ത്താവ് മോഡേണ്‍ വേഷം ധരിക്കുന്നില്ലെന്നായിരുന്നു പരാതി. കുര്‍ത്തയും പൈജാമയും മാറ്റാനും പകരം ജീന്‍സും ടീ ഷര്‍ട്ടും ധരിക്കാനും നഗ്മ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു പോന്നു. എന്നാല്‍, തന്റെ ജീവിത ശൈലിയില്‍ മാറ്റം വരുത്താന്‍ സല്‍മാന്‍ ആഗ്രഹിച്ചില്ല. മതപരമായ നോമ്പു കാലമായിട്ടും മുട്ട പുഴുങ്ങുന്നതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. എന്നാല്‍, കോപിതയായി നഗ്മ തിളച്ച വെള്ളം സല്‍മാന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. 20 ശതമാനം പൊള്ളലേറ്റ സല്‍മാനെ ജെ എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ