General News

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

Sat, Jun 03, 2017

Arabianewspaper 589
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ് ഇയുടെ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം വിജയ ശതമാനത്തില്‍ കുറവ്. കഴിഞ്ഞ വര്‍ഷം മൊത്തം വിജയശതമാനം 96.21 ശതമാനമായിരുന്നു. ഇത് ഇക്കുറി 90.95 ശതമാനമായി കുറഞ്ഞു. പരീക്ഷാ ഫലം എന്ന സൈറ്റില്‍ പരിശോധിക്കാനാകും.


എന്നാല്‍, തിരുവനന്തപുരം മേഖല 99.85 ശതമാനമാണ് വിജയം നേടിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശതമാനമാണിത്. 99.62 ശതമാനവുമായി മദ്രാസും അലഹബാദ് മേഖലകളും രണ്ടാം സ്ഥാനത്ത് ഉണ്ട്.


ഡെല്‍ഹി മേഖലയില്‍ വിജയശതമാനത്തില്‍ വന്‍ ഇടിവാണ് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 91.06 ശതമാനം എന്നത് ഇക്കുറി 78.09 ശതമാനമായാണ് കുറഞ്ഞത്.


16 ലക്ഷം വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇക്കുറി മോഡറേഷന്‍ നയത്തില്‍ മാറ്റം വരുത്തിയാണ് വിജയശതമാനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍., സിബിഎസ് ഇക്ക് പരീക്ഷ കഴിഞ്ഞ ശേഷം ഇത്തരം ഉത്തരവുകള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ഡെല്‍ഹി ഹൈക്കോതി ഉത്തരവിട്ടിരുന്നു.


 

Tags : CBSE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ