General News

ഭന്‍വാരി ദേവി കൊലക്കേസ് പ്രതി ആറു വര്‍ഷത്തെ ഒളിവിനു ശേഷം പിടിയില്‍

Sat, Jun 03, 2017

Arabianewspaper 283
ഭന്‍വാരി ദേവി കൊലക്കേസ് പ്രതി ആറു വര്‍ഷത്തെ ഒളിവിനു ശേഷം പിടിയില്‍

ഭന്‍വാരി ദേവി കൊലക്കേസിലെ കൂട്ടുപ്രതി ഇന്ദിരാ ബിഷ്‌ണോയിയെ രാജസ്ഥാന്‍ എടിഎസ് പിടികൂടി. ആറു വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നു. മദ്ധ്യപ്രദേശില്‍ നര്‍മദ നദിയുടെ തീരത്ത് ദെവാസില്‍ ഇവര്‍ താമസിച്ചു വരികയായിരുന്നു.


അറസ്റ്റിലായ ഇന്ദിര മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മല്‍ഖാന്‍ സിംഗ് ബിഷ്‌ണോയിയുടെ സഹോദരിയാണ്. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ രാജസ്ഥാന്‍ പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു.


കോണ്‍ഗ്രസ് മന്ത്രിയായിരുന്ന മഹിപാല്‍ മദേര്‍ണയും 36 കാരിയായ ഭന്‍വാരി ദേവിയും ഉള്‍പ്പെട്ട ലൈംഗിക സിഡി ഏതാനും ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെയാണ് നേഴ്‌സായ ഭന്‍വാരിയെ കാണാതായത്.


2011 സെപ്തംബര്‍ ഒന്നിന് ജോദ്പൂരിലെ ബിലാരയില്‍ നിന്നും ഇവരെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും നാലു മാസം കഴിഞ്ഞ് ഇവരുടെ മൃതശരീരം ഓടയില്‍ നിന്നും സിബിഐ കണ്ടെത്തുകയായിരുന്നു.


കേസില്‍ പതിനേഴു പേരെയാണ് സിബിഐ ഉള്‍പ്പെടുത്തിയിരുന്നത്. മന്ത്രിയായിരുന്ന മദേര്‍ണയും എംഎല്‍എ മല്‍ഖാന്‍ സിംഗ് ബിഷണോയിയും പ്രതി പട്ടികയില്‍ ഉണ്ടായിരുന്നു. പതിനഞ്ചു പേര്‍ ജൂഡിഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം, എംഎല്‍എയുടെ സഹോദരി ഇന്ദിര കഴിഞ്ഞ ആറു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ