Entertainment News

ഡംഗല്‍ ചൈനയില്‍ പണം വാരുമ്പോള്‍ ബാഹുബലി ബോളിവുഡില്‍ നിന്ന് 500 കോടി നേടി

Sat, Jun 03, 2017

Arabianewspaper 831
ബാഹുബലി ബോളിവുഡില്‍ നിന്ന് 500 കോടി നേടി

ബോളിവുഡ് സിനിമയായ ഡംഗല്‍ ചൈനയില്‍ എണ്ണൂറു കോടിയോളം രൂപ വാരിയെന്ന വാര്‍ത്ത പുറത്തു വരുമ്പോള്‍ തെലുഗു റീമേക്കായ ബാഹുബലി 2 ബോളിവുഡില്‍ 500 കോടി വാരുന്ന ആദ്യ ചിത്രമെന്ന ബഹുമതി നേടി. ഇതാദ്യമായാണ് ഹിന്ദി ഭാഷയിലുള്ള ചിത്രം 500 കോടി വാരുന്നത്.


1600 കോടിയിലേറെയാണ് ബാഹുബലി 2 നേടിയത്. 800 കോടി നേടിയിരുന്ന ഡംഗല്‍ ചൈനയില്‍ റിലീസ് ചെയ്തപ്പോള്‍ മറ്റൊരു 800 കോടിയോളം വാരിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലി 2 ചൈനയില്‍ റിലീസ് ചെയ്യാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടായിരം കോടി ക്ലബില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതിയാണ് ബാഹുബലി ഇതിലൂടെ ലക്ഷ്യമിടുന്നത്.


എന്നാല്‍, ബാഹുബലിയുടെ ആദ്യ ഭാഗം ചൈനയില്‍ വലിയ സ്വീകരണം ഉണ്ടായിരുന്നില്ലെന്നതിനാല്‍ കണ്‍ക്ലൂഷന് കാര്യമായ സ്വീകരണം ലഭിക്കുമോ എന്ന ആശങ്ക വിതരണക്കാര്‍ക്ക് ഉണ്ട്. ചൈനയില്‍ സെന്‍സര്‍ ഷിപ്പ് ഉള്ളതിനാല്‍, ഒരു വര്‍ഷം 30 വിദേശ ചിത്രങ്ങള്‍ മാത്രമെ റിലീസ് ചെയ്യുകയുള്ളു.


കഴിഞ്ഞ ഏപ്രില്‍ 28 നാണ് ബാഹുബലി2 റിലീസ് ചെയ്തത്.

Tags : Baahubali 2 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ