General News

വോട്ടിംഗ് യന്ത്രം തിരിമറി: വെല്ലുവിളി ഡെമോ ആരംഭിച്ചു

Sat, Jun 03, 2017

Arabianewspaper 453
വോട്ടിംഗ് യന്ത്രം തിരിമറി : വെല്ലുവിളി ഡെമോ ആരംഭിച്ചു

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താനാള്ളു തിരഞ്ഞെടുപ്പു കമ്മീഷന്റെ വെല്ലുവിളിയും പ്രദര്‍ശനവും ഡെല്‍ഹിയില്‍ കമ്മീഷന്‍ ആസ്ഥാനത്ത് ആരംഭിച്ചു,. രാവിലെ പത്തിന് ആരംഭിച്ച പ്രദര്‍ശനം ഉച്ചയ്ക്ക് രണ്ടു മണിവരെ നീളും,


എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും രണ്ടു വീതം യന്ത്രങ്ങളാണ് നല്‍കുക. എന്‍സിപിയും സിപിഎമ്മും മാത്രമാണ് തിരിമറി നടത്താമെന്ന് കാണിച്ച് വെല്ലുവിളി സ്വീകരിച്ചത്.


സിപിഎം മൂന്നംഗ ഐടി വിദഗദ്ധരുമായിട്ടാണ് എത്തിയത്. ഹാക്കത്തണ്‍ എന്നു വിശേഷിപ്പി്ച്ചിട്ടുള്ള ഈ പരിപാടി റദ്ദാക്കണമെന്ന് കാണിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍  കോണ്‍ഗ്രസ് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളി. നോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിത്വം നടത്താനാകുമെന്നും ഇതിനാല്‍ ഇത് നിരോധിക്കണമെന്നും കാണിച്ച് സുപ്രീം കോടിതയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ തീര്‍പ്പാകും വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിംഗ് യന്ത്രങ്ങളെ വിമര്‍ശിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.


വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനാകുമെന്ന് യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ബിഎസ്പിയും പിന്നാലെ ആംആദ്മി പാര്‍ട്ടിയും ആക്ഷേപം ഉന്നയിച്ചത്. പിന്നീട്, കോണ്‍ഗ്രസ് ഉള്‍പ്പെടുയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റുപിടിക്കുകയായിരുന്നു.


ബിജെപിക്ക് യുപിയില്‍ ലഭിച്ച വന്‍ വിജയം ഇതര പാര്‍ട്ടികളേയും രാഷ്ട്രീയ നിരീക്ഷകരേയും ഞെട്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി ഡെല്‍ഹി നിയമസഭയില്‍ വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക ഉണ്ടാക്കി കൃത്രിമത്വം കാട്ടാമെന്ന് തെളിയിച്ചിരുന്നു.


എന്നാല്‍, ഇത് മാതൃക മാത്രമാണെന്നും തങ്ങളുടെ യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ കമ്മീഷന്‍ വെല്ലുവിളിക്കുകയുമായിരുന്നു. എന്നാല്‍, ആംആദ്മി പാര്‍ട്ടി വെല്ലുവിളി ഏറ്റെടുത്തില്ല. കമ്മീഷന്റെ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ആപ് വെല്ലുവിളി നിരസിക്കുകയായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാക്കത്തണിന് സമാന്തരമായി വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക നിര്‍മിച്ച് അതില്‍ കൃത്രിമത്വം കാണിക്കാമെന്ന് തെളിയിക്കുന്ന ഹാക്കത്തണ്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലേക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങളെ ആപ് സ്വാഗതം ചെയ്തിട്ടുണ്ട്.


ഉത്തര്‍ പ്രദേശ്,. പഞ്ചാബ്, ഉത്താരാഖണ്ഡ് എന്നിവടങ്ങളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് ഹാക്കത്തണിനായി നിരത്തിയത്. ഇതില്‍ ഏതെങ്കിലും പതിനാല് യന്ത്രങ്ങള്‍ തിരഞ്ഞെടുത്ത് പത്തു മണി മുതല്‍ രണ്ടു മണിവരെയുള്ള സമയത്തിനുള്ളില്‍ ഹാക്ക് ചെയ്ത് കാണിക്കാനാണ് കമ്മീഷന്റെ വെല്ലുവിളി.


ഹാക്കര്‍മാര്‍്ക്ക് നാലു മണിക്കൂറാണ് സമയം നല്‍കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളില്‍ വോട്ടു ചെയ്ത ശേഷം ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടേയോ, പാര്‍ട്ടിയുടേയേ പേരിലേക്ക് അനുകൂലമായി വോട്ടുകള്‍ മാറ്റാന്‍ കഴിയുമോ എന്നും വോട്ടെണ്ണല്‍ സമയത്ത് വോട്ടുകള്‍ സമാനമായ രീതിയില്‍ മാറ്റി എതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റാന്‍ കഴിയുമോ എന്നുമാണ് തെളിയിക്കേണ്ടത്.


വെല്ലുവിളി ആരംഭിക്കും മുമ്പ് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനവും വോട്ടു ചെയ്ത ശേഷം സമ്മതിദായകന് വോട്ടു ചെയ്തത് ആര്‍ക്കാണെന്ന് തെളിയിക്കുന്ന രസീത് ( വിവിപിഎടി) പ്രിന്റ് ഔട്ടായി നല്‍കുന്നതും വിദഗ്ദ്ധര്‍ പ്രദര്‍ശിപ്പിച്ച് കാണിച്ചിരുന്നു.


ഹാക്കര്‍മാര്‍ പുറത്തു നിന്നും കൊണ്ടു വരുന്ന ഏതെങ്കിലും ഭാഗം അധികാമായി ഘടിപ്പിക്കാനാകില്ല. വോട്ടിംഗ് യന്ത്രം അഴിക്കാനും അതിലെ യന്ത്ര ഭാഗങ്ങള്‍ പരിശോധിക്കാനും കമ്മീഷന്‍ അവസരം നല്‍ക്ിയിട്ടുണ്ട്.


 

Tags : EVM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ