Sports News

ഓസീസ്-കിവീസ് മത്സരം മഴ മൂലം ഉപേക്ഷിച്ചു

Sat, Jun 03, 2017

Arabianewspaper 2283
ഓസീസ്-കിവീസ് മത്സരം മഴ മൂലം ഉപേക്ഷിച്ചു

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഓസ്‌ട്രേലിയ -ന്യൂസിലാന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു. മഴ തടസപ്പെടുത്തിയതോടെ ഓസ്‌ട്രേലിയയ്ക്ക് വിജയ ലക്ഷ്യം 33 ഒാവറില്‍ 235 ആയി പുതുക്കി നിശ്ചയിച്ചു.


എന്നാല്‍, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയില്‍ പരുങ്ങലിലായ ഓസീസിനെ വീണ്ടും മഴ എത്തി സംരക്ഷിക്കുകയായിരുന്നു.


കളി പുനരാരംഭിക്കാനാവത്ത വിധം മഴ എത്തിയതോടെ അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു,.


വിജയിക്കാനാകാവുന്ന മത്സരം കൈവിട്ട് പോയതില്‍ ന്യുസീലാന്‍ഡ് താരങ്ങള്‍ മഴ ദൈവങ്ങളെ ശപിച്ചിരിക്കാം. ആദം മൈന്‍ എന്ന ബൗളറുടെ മാരക പന്തേറ് ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നല്‍കി.


ഒമ്പതു റണ്‍ വിട്ടു നല്‍കി രണ്ടു വിക്കറ്റുകള്‍ ആദം വീഴ്ത്തി.


നേരത്തെ, ആദ്യം ബാറ്റു ചെയ്ത ന്യുസിലാന്‍ഡ് 281 റണ്‍സിന് എല്ലാവരും പുറത്തായി. വില്യംസണ്‍ ( 97 പന്തില്‍ 100) കാഴ്ച വെച്ച മാസ്മരിക ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലാന്‍ഡിന് മികച്ച ടോട്ടല്‍ നല്‍കിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ