General News

കാലാസ്ഥ വ്യതിയാനം ; ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍മാറി

Fri, Jun 02, 2017

Arabianewspaper 332
കാലാസ്ഥ വ്യതിയാനം ; ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍മാറി

ഇന്ത്യയേയും ചൈനയേയും പഴിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ണായക പരിസ്ഥിതി കരാറില്‍ നിന്ന് അമേരിക്ക ഒഴിവാകുന്നതായി പ്രഖ്യാപിച്ചു,2005 ല്‍ ഒപ്പുവെച്ച പാരീസ് കാലാവസ്ഥ വ്യതിയാന കരാറില്‍ നിന്നാണ് യുഎസ് പിന്‍മാറിയത്


അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് കരാറെന്ന് ട്രംപ് അറിയിച്ചു. 195 രാജ്യങ്ങള്‍ ഒപ്പുവെച്ച് കരാറില്‍ സിറിയയും നിക്വരാഗെയും ഒഴിവായിയിരുന്നു. ഇവരൊടൊപ്പമാണ് ഇനി യുഎസും നില്‍ക്കുക.


അന്തരീക്ഷണ മലിനീകരണം ചെറുക്കാന്‍ ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പുറന്തള്ളുന്നത് നിയന്ത്രിക്കാമെന്ന കരാറാണിത്. ഇന്ത്യയും ചൈനയുമാണ് ഇതിലെ പ്രധാന പങ്കാളികള്‍,.


2025 ഓടെ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ 28 ശതമാനം കുറയ്ക്കാമെന്ന് മുന്‍ പ്രസിഡന്റ് ഒബാമ വാക്കു നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ട്രംപ് അറിയിക്കുകയായിരുന്നു.


ലോകത്തെ പരിസ്ഥിതി സ്‌നേഹികളെ ഞെട്ടിക്കുന്നതായിരുന്നു വൈറ്റ് ഹൗസില്‍ ട്രംപിന്റെ പ്രഖ്യാപനം. ഐക്യ രാഷ്ട്ര സഭയ്ക്ക് ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് നല്‍കുന്നത് ഇതോടെ യുഎസ് നിര്‍ത്തി വെയ്ക്കും,. തിരഞ്ഞെടുപ്പു സമയത്ത് ട്രംപ് ഇത് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.

Tags : Trump 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ