General News

ഫിലിപ്പീന്‍സിലെ റിസോര്‍ട്ടില്‍ ആക്രമണം: 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു

Fri, Jun 02, 2017

Arabianewspaper 443
ഫിലിപ്പീന്‍സിലെ റിസോര്‍ട്ടില്‍ ആക്രമണം:  37 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ഒരു റിസോര്‍ട്ടില്‍ ആയുധ ധാരി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 37 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.


റിസോര്‍ട്ടിലെ കസിനോയിലേക്ക് എത്തിയ ആയുധ ധാരി ഇവിടെ ഉപകരണങ്ങള്‍ക്ക് പെട്രോള്‍ ഒഴിച്ച് തിപിടിപ്പിക്കുകയായിരുന്നു.. തീപിടിച്ചതിനെ തുടര്‍ന്ന് പുക ശ്വസിച്ചാണ് പലരും മരിച്ചതെന്ന് പോലീസ് പറയുന്നു.


ഭീകരാക്രമണമെന്ന് ആദ്യം സംശയിച്ചെങ്കിലും മോഷണമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു.


കെട്ടിടത്തിന്റെ പാര്‍ക്കിംഗില്‍ കാര്‍ നിര്‍ത്തിയ ശേഷം ഓട്ടോമാറ്റിക് ഗണ്‍ ധരിച്ച അക്രമകാരി മോഷണം ശ്രമം നടത്തുന്നതിനിടെ കെട്ടിടത്തിലെ ഒരു നിലയില്‍ തീപിടിക്കുകയായിരുന്നു. മരിച്ചവരില്‍ ആയുധധാരിയും ഉള്‍പ്പെടും ഇയാള്‍ പൊള്ളലേറ്റ നിലയിലായിരുന്നു,.


ഇയാളുടെ തലയില്‍ വെടിയേറ്റിട്ടുമുണ്ട്. അതേസമയം, ഇയാള്‍ കാസിനോയിലെ ഒരു മുറിയിലെത്തി പെട്രോള്‍ ഒഴിക്കുകയും സ്വയം തീ കൊളുത്തുകയും തുടര്‍ന്ന് തലയക്ക് വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുമെന്നും മെട്രോപൊളിറ്റന്‍ പോലീസ് മേധാവി ഓസ്‌കര്‍ അല്‍ബയിഡിലെ പറഞ്ഞു.


അതേസമയം, ഫിലിപ്പിന്‍സിലെ ഒരു ദ്വീപ് ഐഎസ് ഭീകരര്‍ കീഴടക്കിയിരിക്കുകയാണ്. ഇവരില്‍ നിന്ന് ദ്വിപിനെ മോചിപ്പിക്കാന്‍ ഫിലിപ്പിന്‍സ് സൈന്യം പൊരിഞ്ഞ പോരാട്ടത്തിലാണ്. ഇതിനിടെയാണ് റിസോര്‍ട്ടില്‍ ആക്രമണം ഉണ്ടായത്.


റിസോര്‍ട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയവര്‍ ഐസ് ഐഎസ് എന്ന് അലറിവിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


 

Tags : Philippines 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ