General News

അതിര്‍ത്തിയില്‍ സംഘര്‍ഷം; അഞ്ച് പാക് സൈനികരെ വധിച്ചു

Thu, Jun 01, 2017

Arabianewspaper 503
അതിര്‍ത്തിയില്‍ സംഘര്‍ഷം;   അഞ്ച് പാക് സൈനികരെ വധിച്ചു

അതിര്‍ത്തിയില്‍ അനിയന്ത്രിത വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നതിനിടെ ശക്തമായി തിരിച്ചടിച്ച ഇന്ത്യ പാക് സൈന്യത്തിന് കനത്ത നാശം വിതച്ചു. കാശ്മീരിലെ രജൗറി മേഖലയില്‍ പാക് പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു.


ആറോളം സൈനികര്‍ക്ക് പരിക്കേറ്റതായും ഇന്ത്യ അറിയിച്ചു, വ്യാഴാഴ്ച രാവിലെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. മോര്‍ട്ടാര്‍ ഷെല്ലുകളാണ് പാക്കിസ്ഥാന്‍ ഉപയോഗിച്ചത്. പാക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ തൊഴിലാളി മരിച്ചു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്,


ഇന്ത്യയുടെ വെടിവെപ്പില്‍ അഞ്ചു സൈനികര്‍ മരിച്ചതിനെ തുടര്‍ന്ന് പാക് വിദേശ കാര്യ മന്ത്രാലയം ഇന്ത്യയുടെ ഡെപ്യുട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി വിശദീകരണം തേടി. ഇന്ത്യയുടെ വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പാക് സൈന്യത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.


എന്നാല്‍, നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുന്നത് വന്‍ ആള്‍നാശം ഉണ്ടാകുമ്പോഴാണെന്ന് വിദേശ കാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags : LOC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ