General News

സാമ്പത്തിക വളര്‍ച്ച അവസാന പാദത്തില്‍ 6.1 ശതമാനമായി കുറഞ്ഞു, ഇന്ത്യ ചൈനയ്ക്ക് പിന്നിലായി

Thu, Jun 01, 2017

Arabianewspaper 1028
സാമ്പത്തിക വളര്‍ച്ച അവസാന പാദത്തില്‍ 6.1 ശതമാനമായി കുറഞ്ഞു,

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2017 മാര്‍ച്ച് മാസം അവസാനിക്കുന്ന നാലാം പാദത്തില്‍ 6.1 ശതമാനമായി. അതേസമയം നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമാണ്. 2015-16 ല്‍ ഇത് 8 ശതമാനമായിരുന്നു.


ലോകത്തിലെ ഏറ്റവും ത്വരിതഗതിയിലുള്ള വളര്‍ച്ചാ നിരക്കുള്ള രാജ്യമെന്ന ബഹുമതി ഇതോടെ ഇന്ത്യക്ക് നഷ്ടപ്പെട്ടു,.


ചൈനയുടെത് ഇതേ കാലയളവില്‍ 6.9 ശതമാനമാണ്. നോട്ടു നിരോധനമാണ് ഇതിനു കാരണമെന്ന് ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടെങ്കി്‌ലും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഇതിനോട് യോജിക്കുന്നില്ല. ആഗോള സാമ്പത്തിക കാരണങ്ങളാണ് ഈ പാദത്തിലെ വളര്‍ച്ചാ നിരക്ക് കുറവിന് കാരണമെന്ന് ജെയ്റ്റിലി പറയുന്നു.


ജൂലൈ ഒന്നുമുതല്‍ ചരക്കു സേവന നികുതി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയരുമെന്നും ജെയ്റ്റിലി പറഞ്ഞു,. നോട്ടു നിരോധനം മൂലം ബാങ്കുകളിലേക്ക് പണം ഒഴുകിയെത്തിയെന്നും. നികുതി ഇനത്തില്‍ വന്‍ തുക ലഭ്യമായെന്നും, കള്ളപ്പണം സൂക്ഷിക്കുന്നതിലേക്ക് വിമുഖത വന്നുവെന്നും ഇതിനൊപ്പം ക്യാഷ്‌ലെസ് ഇടപാടുകളിലേക്ക് ജനങ്ങള്‍ സ്വമേധായ മാറുകയും ചെയ്തു. ജെയ്റ്റിലി പറയുന്നു.


അതേസമയം, രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്റര്‍നാഷണല്‍ നോട്ടു നിരോധനം സമ്പദ് രംഗത്ത് താല്‍ക്കാലിക കോട്ടങ്ങള്‍ ഉണ്ടാക്കുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷം 7.5 ആയിരിക്കുമെന്നും 2018 ല്‍ ഇത് 7.8 ശതമാനമാകുമെന്നും പ്രവചിച്ചിട്ടുണ്ട്.

Tags : GDP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ