General News

കന്നുകുട്ടിയെ പരസ്യമായി അറുത്ത കേസില്‍ എട്ടു പേര്‍ അറസ്റ്റില്‍

Thu, Jun 01, 2017

Arabianewspaper 445
കന്നുകുട്ടിയെ പരസ്യമായി അറുത്ത കേസില്‍ എട്ടു പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ പരസ്യമായി കന്നു കുട്ടിയെ അറുത്ത കേസില്‍ എട്ടു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ റിജില്‍ മാക്കുറ്റിയടക്കമുള്ളവരെയാണ് കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.


കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ കഴിഞ്ഞ ദിവസമാണ് ഇതിന്‍രെ പേരില്‍ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നത്. കന്നുകാലികളെ ചന്തകളില്‍ അറവിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് തെരുവില്‍ പരസ്യമായി എട്ടു മാസം പ്രായമായ കാളക്കിടാവിനെ അറുത്തത്.


സംഭവം വന്‍ വിവാദമായതോടെ ദേശീയ തലത്തില്‍ ഇത് ശ്രദ്ധിക്കപ്പെടുകയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇതിനെതിരെ പരസ്യമായി രംഗത്തു വരികയും അപലപിക്കുകയും ചെയ്തിരുന്നു.


സംഭവത്തിനെതിരെ യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തിലിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ