General News

റിട്ട. കേണല്‍ ഹബീബ് എവിടെയെന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് ചോദിക്കുന്നു

Thu, Jun 01, 2017

Arabianewspaper 543
റിട്ട. കേണല്‍ ഹബീബ് എവിടെയെന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് ചോദിക്കുന്നു

തങ്ങളുടെ മുന്‍ കരസേന ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ് പാക്കിസ്ഥാന്‍ ഇന്ത്യക്ക് കത്തെഴുതി. ലഫ്. കേണല്‍ റിട്ട. മുഹമ്മദ് ഹബീബ് സഹിറിനെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞാണ് പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയം ഇന്ത്യക്ക് കത്തെഴുതിയത്.


ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ ചാരനാണെന്ന് ആരോപിച്ച് വധ ശിക്ഷയ്ക്ക് വിധിച്ചതിനു പിന്നാലെ ഏപ്രില്‍ ആറിനാണ് ലഫ് കേണല്‍ ഹബീബിനെ നേപ്പാളില്‍ നിന്നും കാണാതാവുന്നത്.


ഇയാള്‍ ഇന്ത്യയുടെ ചാര സംഘടനയായ റോയുടെ കസ്റ്റഡിയിലാണെന്ന് പാക് സംശയിക്കുന്നു. എന്നാല്‍. തങ്ങള്‍ക്ക് ഇയാളെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.


നേപ്പാളിലെ വിദേശ കാര്യ മന്ത്രാലയത്തെ പാക്കിസ്ഥാന്‍ നേരത്തെ സമീപിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ഫലം കാണാത്തതിനാലാണ് ഇന്ത്യയോട് ഇക്കാര്യം ചോദിച്ച് സമീപിച്ചിരിക്കുന്നത്. കാഠ് മണ്ഡു വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഹബീബിനെ ഒരു ഇന്ത്യക്കാരാനാണ് സ്വീകരിച്ചതെന്ന് നേപ്പാള്‍ പോലിസ് പറയുന്നു.


ജാദവിനെ വിട്ടുകിട്ടാന്‍ വേണ്ടി ഇന്ത്യ പാക് സൈനികനെ ബദലായി പിടിച്ചു വെച്ചിരിക്കുകയാണെന്നാണ് പാക് മാധ്യമങ്ങള്‍ ആരോപിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ