General News

ബിസിസിഐ അഡ്മിനിസ്‌ട്രേറ്റര്‍ പദവി രാമചന്ദ്രഗുഹ രാജിവെച്ചു

Thu, Jun 01, 2017

Arabianewspaper 422
ബിസിസിഐ അഡ്മിനിസ്‌ട്രേറ്റര്‍ പദവി രാമചന്ദ്രഗുഹ രാജിവെച്ചു

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നിയമിതനായ ചരിത്ര പണ്ഡിതന്‍ രാമചന്ദ്ര ഗുഹ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്ററുടെ പദവി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ പദവിയില്‍ തുടരാനാകുന്നില്ലെന്നാണ് രാമചന്ദ്ര ഗുഹ തന്റെ രാജിക്കത്തില്‍ പറയുന്നത്.


ബിസിസിഐയുടെ അഡ്മിനിസ്‌ട്രേറ്റീവ് സമിതി ചെയര്‍മാന്‍ വിനോദ് റായിക്കാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.


ഇന്ത്യ ടീം പങ്കെടുക്കുന്ന ചാമ്പ്യന്‍ ട്രോഫി ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്ന ദിവസമാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്.


ക്രിക്കറ്റിലെ അഴിമതിയും കോഴയും അവസാനിപ്പിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ലോധാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഡ്മിനിസ്‌ട്രേറ്റിവ് സമിതി സുപ്രീം കോടതി നിയോഗിച്ചത്. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിവിധ മണ്ഡലങ്ങളി്ല്‍ കഴിവു തെളിയിച്ച പ്രഗത്ഭരെ ഉള്‍പ്പെടുത്തിയാണ് കോടതി സമിതി രൂപികരിച്ചിരുന്നത്. മുന്‍ സി ആന്ഡ് എജി വിനോദ് റായി അദ്ധ്യക്ഷനായ സമിതിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മുന്‍ വനിതാ ക്രിക്കറ്റ് താരം ഡയനാ എഡുല്‍ജി , ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടിവീ വിക്രം ലിമായെ എന്നിവരെയാണ് രാമചന്ദ്ര ഗുഹയേ കൂടാതെ കോടതി നിയമിച്ചിരുന്നത്.

Tags : BCCI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ