Troll Today News

മയിലിന്റെ ബ്രഹ്മചര്യവും ജഡ്ജിയും

Thu, Jun 01, 2017

Arabianewspaper 2959
മയിലിന്റെ ബ്രഹ്മചര്യവും  ജഡ്ജിയും

രാജ്യത്തിന്റെ ദേശീയ പക്ഷി മയിലാണെന്ന് പ്രഖ്യാപിച്ചത് 1963 ലാണ്. ഊട്ടിയില്‍ ചേര്‍ന്ന ദേശീയ വന്യജീവി സംരക്ഷണ വകുപ്പിന്റെ യോഗത്തില്‍ കൊക്ക്, അരയന്നം, പരുന്ത് എന്നിവയാണ് മയിലിനെ കൂടാതെ പരിഗണനയ്ക്ക് വന്നത്.


മയില്‍ എന്ന വര്‍ണ ഭംഗിയുള്ള പക്ഷിയില്‍ ബോര്‍ഡംഗങ്ങളുടെ കണ്ണ് ഉടക്കി,. തുടര്‍ന്ന് ഇവരുടെ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. അങ്ങിനെ ഇന്ത്യക്ക് മയില്‍ എന്ന ദേശീയ പക്ഷിയെ കിട്ടി.


രാജ്യം മുഴുവന്‍ അറിയപ്പെടുന്ന പക്ഷിയായിരിക്കണം. ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തെ പ്രതിനിധീകരിക്കണം, സര്‍വ്വോപരി പ്രമുഖ മതങ്ങളെല്ലാം മയിലിനെ പ്രത്യേക ബിംബമായി കാണുന്നു എന്നതും സമിതിയുടെ പരിഗണനയില്‍ വന്നു.


എന്നാല്‍, കായിക ഇനത്തില്‍ ഹോക്കിക്ക് ഉണ്ടായ ദുര്യോഗം പോലെ മയിലിനെ ഇന്ത്യക്കാര്‍ അധികം മൈന്‍ഡ് ചെയ്തിരുന്നില്ല, സര്‍ക്കാര്‍ 1980 ല്‍ മയിലിന്റെ ചിത്രമുള്ള ഒരു സ്റ്റാംപ് ഇറക്കി. ഇന്തോനേഷ്യ തങ്ങളുടെ ദേശീയ പക്ഷിയായ ഗരുഡനെ ഔദ്യോഗിക വിമാന കമ്പനിയുടെ പേരിലും മറ്റും ഉള്‍പ്പെടുത്തി ആദരിച്ചു., യുഎഇയിയും യുഎസ്എയും തങ്ങളുടെ ദേശീയ പക്ഷികളെ സര്‍ക്കാര്‍ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തി.


എന്നാല്‍, കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്നും വിമമിച്ച ജഡ്ജി ജസ്റ്റീസ് മഹേഷ് ചന്ദ്ര ശര്‍മ തന്റെ ദേശീയ ചിഹ്നങ്ങളോടുള്ള അമിത ആദരവ് പ്രകടിപ്പിച്ചു. വിരമിക്കും ദിനം ദേശീയ മൃഗമായ കടുവയ്ക്കു പകരം പശുവിനെ തല്‍സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു കൊണ്ടാണ് അദ്ദേഹം ചേംബറില്‍ നിന്ന് ഇറങ്ങിയത്.


തന്റെ നിര്‍ദ്ദേശത്തിന് വിശദീകരണം ആരാഞ്ഞ് ഒരു ടെലിവിഷന്‍ ചാനല്‍ എത്തിയപ്പോള്‍ അദ്ദേഹം തന്റെ ദേശീയ ചിഹ്നങ്ങളോടുള്ള ആദരവ് മറച്ചു വെച്ചില്ല. മയിലിനെ ദേശീയ പക്ഷിയാക്കിയതിനുള്ള കാരണവും അദ്ദേഹം നിരത്തി.


ആണ്‍മയില്‍ ബ്രഹ്മചാരിയാണെന്നും പെണ്‍മയിലുമായി ഇണ ചേരാതെ തന്നെ അതിന് കുട്ടികള്‍ ഉണ്ടാകുമെന്നും ആണ്‍മയിലിന്റെ കണ്ണീര് ഭക്ഷിച്ചാണ് പെണ്‍മയില്‍ മുട്ടയിടുന്നതെന്നും തന്റെ കുട്ടിക്കാലത്ത് കേട്ട് പരിചയിച്ച മിത്ത് എടുത്തു നിരത്തി.


സത്യത്തില്‍ ഇങ്ങിനെയൊരു കിവംദന്തി മയിലുകളെ കുറിച്ച് ഉണ്ട്. കേരളത്തിലെ ഔദ്യോഗിക പക്ഷിയായ വേഴാമ്പലിനെ കുറിച്ച് കവികള്‍ പാടുന്ന മഴ കാത്തു നില്‍ക്കുന്ന വേഴാമ്പല്‍ പോലെ. ആയുഷ് കാലം മുഴുവന്‍ ഒരു ഇണയെ മാത്രം കുടെ കൂട്ടുന്ന, കുടുംബസ്ഥനായ മലമുഴക്കി വേഴാമ്പലിനെ പോലെ മയിലിനും മറ്റും ഇത്തരം പരിവാനതയും പവിത്രയും ചാര്‍ത്തി നല്‍കിയിട്ടുണ്ട്.


ശിവ ഭക്തനാണെന്നും ആത്മാവിന്റെ മുഴക്കമാണ് പശുവിനെ ദേശീയ മൃഗമാക്കണമെന്ന വിധിയില്‍ ഉള്ളതെന്നും അദ്ദേഹം ന്യായീകരിച്ചപ്പോള്‍ ഇരയെ കാത്തു നിന്ന സോഷ്യല്‍ മീഡിയ ജഡ്ജിയെ വളഞ്ഞു. മയിലിന്റെ ബ്രഹ്മചര്യമായിരുന്നു സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.


ഇന്ത്യ മുഴുവന്‍ ഇന്നലെ സെര്‍ച്ച് എഞ്ചിനുകളില്‍ തിരഞ്ഞത് മയിലിനെ കുറിച്ചാണ്. ട്രോള്‍ മഴയില്‍ മുങ്ങി മയിലും ജഡ്ജിയും ഒരു പരുവമായി..

Tags : Peacock 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ