General News

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കൈയ്യാമം വെച്ച പോലീസ്‌കാര്‍ക്ക് സസ്‌പെന്‍ഷന്‍

Wed, May 31, 2017

Arabianewspaper 419
കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കൈയ്യാമം വെച്ച പോലീസ്‌കാര്‍ക്ക് സസ്‌പെന്‍ഷന്‍

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ സിബിഐ കോടതിയില്‍ ഹാജരാക്കന്‍ കൊണ്ടു പോകുന്നവഴി കൈയ്യാമം വെച്ച സംഭവത്തില്‍ കൊച്ചി ആംഡ് റിസര്‍വ് പോലീസിലെ പതിനാറ് പോലീസുകാര്‍ക്ക് സസപെന്‍ഷന്‍.


എറണാകുളം സബ് ജയിലില്‍ നിന്നും സിബിഐ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ പ്രതികളുടെ കൈയ്യില്‍ വിലങ്ങ് അണിയിച്ചിരുന്നു. ഈ സംഭവം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ ഉപദേശകനും കണ്ണൂരില്‍ നിന്നുള്ള നേതാവുമായ എം വി ജയരാജന്‍ അറിയുകയും തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകയും പതിനാറ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. എംവി ജയരാജന്‍ നേരിട്ട് പോലീസുദ്യോഗസ്ഥന് ഫോണ്‍ ചെയ്യുകയും വാഹനം നിര്‍ത്തി കൈവിലങ്ങ് അഴിച്ചു മാറ്റുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ടെലിഫോണ്‍ ട്രാപില്‍ മന്ത്രി ശശീന്ദ്രനെ കുടുക്കിയ കേസില്‍ ഐടി വകുപ്പ് പ്രകാരം അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരെ കൈ വിലങ്ങ് അണിയിച്ച് കൊണ്ടു പോകാന്‍ പോലീസിന് ആഭ്യന്തര വകുപ്പില്‍ നിന്ന് പ്രത്യേക നിര്‍ദ്ദേശം ലഭിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.


എന്നാല്‍, ഐടി വകുപ്പിനേക്കാള്‍ ഗുരുതരമായ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചാര്‍ത്തിയ പ്രതികളെ കൈവിലങ്ങ് അണിയിച്ചതിന്റെ പേരില്‍ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത് വിവാദമായിട്ടുണ്ട്.

Tags : LDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ