General News

ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ പങ്കെടുത്തു, വിശദീകരണം ചോദിച്ചു പാര്‍ട്ടി

Wed, May 31, 2017

Arabianewspaper 357
ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ പങ്കെടുത്തു, വിശദീകരണം ചോദിച്ചു പാര്‍ട്ടി


ആര്‍എസ്എസ് പരിപടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയോട് വിശദീകരണം ചോദിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വം. ഇരിങ്ങാലക്കുട എംഎല്‍എ പ്രഫ കെ യു അരുണനാണ് വിവാദത്തില്‍ പെട്ടത്.


സ്‌കൂള്‍ തുറക്കും മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടു പുസ്തകം വിതരണം ചെയ്യുന്നതിനാണ് എംഎല്‍എ എത്തിയത്. ആര്‍എസ്എസ് നേതാവ് പി എച്ച് ഷൈനിന്റെ സ്മരണയ്ക്കായാണ് നോട്ടു പുസ്തകം വിതരണം നടത്തിയത്. ആര്‍എസ്എസ് ഊരകം ശാഖയാണ് ചടങ്ങു സംഘടിപ്പിച്ചത്,


ബ്ലോക്ക് പഞ്ചായത്ത് അംഗം കോണ്‍ഗ്രസ് നേതാവ് തോമസ് തത്തംപള്ളിയായിരുന്നു അദ്ധ്യക്ഷന്‍.


ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചടങ്ങ് ആര്‍എസ്എസ് നടത്തിയതാണെന്ന് അറിവില്ലായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു.


എന്നാല്‍, വേദിയില്‍ ആര്‍എസ്എസ് ഊരകം ശാഖയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നോട്ട് ബുക്ക് വിതരണ പരിപാടി എന്ന് എഴുതിയ ബാനറുണ്ടായിരുന്നു. കൂടെ ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഗ്‌ഡേവാറിന്റേയും പ്രമുഖ നേതാവയ ഗുരുജി ഗോള്‍വാക്കറുടേയും ചിത്രങ്ങളും ഉണ്ടായിരുന്നു


 

Tags : CPI M -RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ