General News

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി, കുറ്റക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും നിര്‍ദ്ദേശം

Wed, May 31, 2017

Arabianewspaper 357
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷയും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.


കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വലിയ ചര്‍ച്ചയായ വേളയിലാണ് രാജസ്ഥാന്‍ ഹൈക്കോടിതയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു.


ജയ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗോശാലയില്‍ പശുക്കള്‍ ചത്തതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.യ


രാജ്യത്തെ പല സംസ്ഥാനങ്ങലിലും പശുക്കടത്തുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം ഹൈക്കോടതി നടത്തിയിരിക്കുന്നത്.


മൃഗങ്ങള്‍ക്കെതിരായ ക്രൂരത നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്റെ ചുവടു പിടിച്ചാണ് കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. കന്നുകാലികളെ കാലിച്ചന്തകളില്‍ നിന്നും അറവ് ആവശ്യങ്ങള്‍ക്കായി വില്‍ക്കുകയോ വാങ്ങുകയോ ചെയ്യരുതെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.


കേരളം ഉള്‍പ്പെടുയുള്ള സംസ്ഥാനങ്ങളില്‍ ഇത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ