General News

മദ്രാസ് ഹൈക്കോടതി എതിര്‍ത്തപ്പോള്‍, കേന്ദ്ര വിജ്ഞാപനത്തെ പിന്തുണച്ച് കേരള ഹൈക്കോടതി

Wed, May 31, 2017

Arabianewspaper 431
കേന്ദ്ര വിജ്ഞാപനത്തെ  പിന്തുണച്ച് കേരള  ഹൈക്കോടതി

കന്നുകാലികളെ അറവിനായി ചന്തകളില്‍ വില്‍ക്കുന്നത് വിലക്കിയുള്ള കേന്ദ്ര വിജ്ഞാപനത്തിന് പിന്തുണച്ച് കേരള ഹൈക്കോടതി. കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനോ മാംസാഹാരം നിരോധിക്കുന്നതിനോ വിജ്ഞാപനത്തില്‍ പറയുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.


വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും ഹൈക്കോടതി പറഞ്ഞു,.


കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ വായിച്ചു നോക്കാതെയാണ് ആളുകള്‍ ഇതിനെതിരെ പ്രതികരിക്കുന്നതെന്നും കോടതി പറഞ്ഞു.


മാംസാഹാരം ഭക്ഷിക്കുന്നതിനോ, കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനോ ഒരിടത്തും വിലക്കില്ല. കന്നുകാലി ചന്തകളില്‍ കശാപ്പിനായി മാടുകളെ വില്‍ക്കരുതെന്ന നിര്‍ദ്ദേശം മാത്രമാണുള്ളത്. വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കാമെന്നും കോടതി നിരീക്ഷിച്ചു.


ഇഷ്ട ഭക്ഷണം കഴിക്കുന്നത് തടയുന്നുവെന്ന മൗലികാവകാശം ലംഘനം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിജഞാപനത്തില്‍ എവിടെയാണ് തൊഴിലെടുക്കുന്നതിനുള്ള അവകാശം നിഷേധിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു,


കോടതി നിലപാടിനെ തുടര്‍ന്ന പൊതു താല്‍പര്യ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടിഎസ് സജി അറിയിച്ചു.


കേന്ദ്ര വിജ്ഞാപനത്തിനെതിരെ സര്‍വ്വ കക്ഷിയോഗം വിളിക്കാനും നിയമപരമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ മറ്റ് മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ