General News

യുവാവിനെ കുത്തിക്കൊന്ന കേസില്‍ സഹോദരി അറസ്റ്റില്‍

Wed, May 31, 2017

Arabianewspaper 382
യുവാവിനെ കുത്തിക്കൊന്ന കേസില്‍ സഹോദരി അറസ്റ്റില്‍

കൊല്ലം കായംകുളത്ത് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരി അറസ്റ്റിലായി. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ കശപിശയ്ക്കിടെ കായംകുളം മാങ്കുഴി സ്വദേശി അജീഷിനെ സഹോദരി അഞ്ജുവാണ് കുത്തിക്കൊലപ്പെടുത്തിയത്.


വീടുപണിക്കായി കടം നല്‍കിയ പണം തിരികെ ചോദിച്ച അഞ്ജനയുടെ ഭര്‍ത്താവ് പ്രശാന്തുമായി അജീഷ് വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു.


വിദേശത്തായിരുന്ന പ്രശാന്താണ് പണം അജിഷിന് നല്‍കിയത്. അജീഷിന്റെ സുഹൃത്തായ യുവതിക്കു വേണ്ടിയാണ് പണം നല്‍കിയത്. എന്നാല്‍, പണം ചോദിച്ച് പ്രശാന്ത് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി യുവതി അജീഷിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതെന്ന് പോലീസ് പറയുന്നു.


വടിവാളുമായി സുഹൃത്തുക്കളുമായി എത്തിയ അജീഷിനെ സഹോദരി തടഞ്ഞു. എന്നാല്‍, അജീഷ് സഹോദരിയെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ആക്രമിക്കാനൊരുങ്ങിയ അജീഷിനെ അഞ്ജന കറിക്കത്തിയെടുത്ത് കുത്തുകയായിരുന്നു.


ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം പോലീസ് സ്റ്റേഷനിലെത്തി അഞ്ജന അറിയിക്കുകയായിരുന്നു. തുടര്‍ന്ന മര്‍ദ്ദനമേറ്റ അഞ്ജനയെ ആശുപത്രിയിലാക്കിയ പോലീസ് സഹോദരന്റെ മരണത്തെ തുടര്‍ന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ