General News

ഐഐടി ബീഫ് ഫെസ്റ്റ് : മലയാളി വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ഒമ്പതു പേര്‍ അറസ്റ്റില്‍

Wed, May 31, 2017

Arabianewspaper 352
ഐഐടി ബീഫ് ഫെസ്റ്റ് :  മലയാളി വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ഒമ്പതു പേര്‍ അറസ്റ്റില്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കന്നുകാലി കാശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു.


മര്‍ദ്ദനത്തില്‍ പരിക്കേറ്റ മലപ്പുറം തിരൂര്‍ സ്വദേശി സൂരജിന് കണ്ണില്‍ കാര്യമായി പരിക്കേറ്റു. സംഭവത്തില്‍ ഒമ്പതു പേര്‍ക്കെതിരെ കേസ് എടുത്തു. സൂരജിനെതിരെയും കേസ് ഉണ്ട്.


ചൊവ്വാഴ്ചയാണ് സംഭവം. കാംപസില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനെതിരെ ഏതാനും വിദ്യാര്‍ത്ഥികള്‍ സൂരജിനെ ചോദ്യം ചെയ്തു. ഇവര്‍ എബിവിപി പ്രവര്‍ത്തകരാണെന്നാണ് പരാതിയില്‍ പറയുന്നു. 


സൂരജിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് മനീഷ് കുമാറും കൈ ഒടിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ വിഷയമാണ് തമ്മിലടിയില്‍ കലാശിച്ചതെന്നും മറ്റാര്‍ക്കും പരിക്ക് പറ്റാതിരുന്നത് ഇതിനാലാണെന്നും പറയപ്പെടുന്നു. കാന്റിനില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സൂരജിനെ മനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മറ്റുള്ളവരെ ഇവര്‍ ആക്രമിക്കാതിരുന്നതാണ് പോലീസ് അന്വേഷിക്കുന്നത്.


ക്യാംപസില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് തമിഴ് നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബീഫ് കഴിച്ചതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്റെ കണ്ണ് തല്ലിപ്പൊളിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഏത് ഭക്ഷണം കവിക്കാനും ഭരണഘടന അനുമതി നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പരഞ്ഞു.

Tags : IIT Madras 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ