General News

യോഗി ആദിത്യ നാഥ് അയോദ്ധ്യ സന്ദര്‍ശിച്ചു

Wed, May 31, 2017

Arabianewspaper 288
യോഗി ആദിത്യ നാഥ് അയോദ്ധ്യ സന്ദര്‍ശിച്ചു

ബാബറി മസ്ജിദ് തകര്ത്ത സംഭവത്തിലെ ഗൂഡാലോചന കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളെ കുറ്റാരോപിതരാക്കിയ കോടതി നടപടിക്ക് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അയോദ്ധ്യ സന്ദര്‍ശിച്ചു. 2002 നു ശേഷം അയോദ്ധ്യ സന്ദര്‍ശിക്കുന്ന ആദ്യ യുപി മുഖ്യമന്ത്രിയാണ് ആദിത്യ നാഥ്.


തര്‍ക്ക സ്ഥലത്ത് താല്‍ക്കാലികമായി നിര്‍മിച്ച രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് യോഗി ആദിത്യ നാഥ് അയോദ്ധ്യയില്‍ എത്തുന്നത്.


കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, എന്നിവര്‍ക്കാണ് പ്രത്യേക സിബിഐ കോടതി ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഡാലോചന കേസില്‍ കുറ്റപത്രം നല്‍കിയത്.


പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച മസ്ജിദ് 1992 ലാണ് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കര്‍സേവകര്‍ തകര്‍ത്തത്.


Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ