General News

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. പതിച്ചത് ജപ്പാനില്‍

Tue, May 30, 2017

Arabianewspaper 341
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. പതിച്ചത് ജപ്പാനില്‍

ഉത്തര കൊറിയ വീണ്ടും രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് മിസൈല്‍ പരീക്ഷണം നടത്തി. മിസൈല്‍ ചെന്നു പതിച്ചത് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ്.


പ്രിസിഷന്‍ ഗൈഡഡ് ബലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. അമേരിക്കയ്ക്കുള്ള സമ്മാനപ്പൊതി അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് അടുത്തിടെ ഉത്തര കൊറിയ പറഞ്ഞിരുന്നു.


അത്യാധുനികമായ മിസൈലാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഉത്തരകൊറിയ പറഞ്ഞിരുന്നു. വിക്ഷേപത്തിനു ശേഷം 400 കിലോ മീറ്റര്‍ സഞ്ചരിച്ച് ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ചെന്നു പതിക്കുകയായിരുന്നു.


നേരത്തെ, ലക്ഷ്യമിട്ടിരുന്ന സ്ഥാനത്തിനും ഏഴു മീറ്റര്‍ മാറിയാണ് മിസൈല്‍ പതിച്ചതെന്നും മിസൈല്‍ പരീക്ഷണം ശത്രു രാജ്യങ്ങളുടെ കണ്ണു തള്ളിച്ചെന്നും ഉന്‍ പറഞ്ഞു.


ശക്തമായ ഭാഷയില്‍ ഉത്തര കൊറിയയ്ക്ക് മറുപടി നല്‍കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞു.


മിസൈല്‍ വിക്ഷേപിക്കാന്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കിയത് പ്രസിഡന്റ് കിം ജോംഗ് ഉന്‍ ആണെന്ന് സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


 

Tags : North Korea 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ