General News

ബാബറി കേസ് : അദ്വാനി, ജോഷി, ഉമാഭാരതി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തി

Tue, May 30, 2017

Arabianewspaper 339
ബാബറി കേസ് :  അദ്വാനി, ജോഷി, ഉമാഭാരതി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തി

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി, എന്നിവര്‍ ലക്‌നൗ കോടതിയില്‍ ഹാജരായി. 


ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഗൂഡാലോന കേസില്‍ വിടുതല്‍ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കോടതി ഇത് തള്ളി. ഗുഡാലോചന കുറ്റം ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തു. കേസില്‍ വിചാരണ ഉടന്‍ തുടങ്ങും. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ട് വര്‍ഷം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണം.


ലക്‌നൗവില്‍ എത്തിയ ഇവരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗസ്റ്റ് ഹൗസിലെത്തി സന്ദര്‍ശിച്ചു,


പ്രത്യേക സിബിഐ കോടതിയിലെത്തിയ ഇവര്‍ പ്രതിക്കൂട്ടില്‍ ഹാജരായി. എന്നാല്‍, താന്‍ കുറ്റരോപിതയാണെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതി പറഞ്ഞു,


ബാബറി മസ്ജിദിനു സമീപം ഉണ്ടായിരുന്ന വേദിയില്‍ നിന്ന് കര്‍സേവകരെ പ്രകോപിതരാക്കുന്ന പ്രസംഗം നടത്തിയെന്ന ആരോപണവും ഇവര്‍ നേരിടുന്നുണ്ട്. കര്‍സേവകര്‍ മസ്ജിദിനു മുകളിലെത്തി ഇത് തകര്‍ക്കുകയായിരുന്നു.


വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസംഗം നടത്തിയതിന് റായ് ബറേലി കോടതിയിലാണ് കേസ് ഉണ്ടായിരുന്നത്. ഇത് ലക്‌നൗ കോടതിയിലേക്ക് മാറ്റി. കേസില്‍ തങ്ങള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം കോടതി തള്ളിയിരുന്നു.


2001 ലാണ് സിബിഐ കോടതി ഇവര്‍ക്കെതിരായ ഗുഡാലോചന കേസ് ഒഴിവാക്കിയത്. അലഹബാദ് ഹൈക്കോടതി ഇത് 2010 ല്‍ ശരിവെച്ചു. എന്നാല്‍, സിബിഐയുടെ അപേക്ഷ പ്രകാരം സുപ്രീം കോടതി കുറ്റങ്ങള്‍ പുനസ്ഥാപിക്കുകയായിരുന്നു.


25 വര്‍ഷമായിട്ടും വിചാരണ അവസാനിക്കാത്തതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു,. രണ്ടു വര്‍ഷത്തിനുള്ളില്‍ കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

Tags : Babri Case 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ