General News

ജനിച്ച ഉടനെ കുട്ടി നടന്നത് സാധാരണമെന്ന് ഡോക്ടര്‍മാര്‍

Tue, May 30, 2017

Arabianewspaper 303
ജനിച്ച ഉടനെ കുട്ടി നടന്നത് സാധാരണമെന്ന് ഡോക്ടര്‍മാര്‍

ജനിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി നടക്കാന്‍ ശ്രമിക്കുന്നത് സാധാരണ സംഭവമാണെന്നും ഇതിന് സ്റ്റെപ്പിംഗ് റിഫ്‌ളക്‌സ് എന്നാണ് പറയുന്നതെന്നും ഡോക്ടര്‍മാര്‍.


ബ്രസീലിലെ രൊശുപത്രിയില്‍ ജനിച്ച ഉടന്ന കുട്ടി നടക്കാന്‍ തുടങ്ങിയെന്ന് അവകാശപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജനിതകമായ മനുഷ്യസ്വഭാവമാണ് നടക്കുക എന്നത്. കാലുകള്‍ നിലത്തു കുത്തിയാല്‍ ജനിച്ചു വീണ കുഞ്ഞും നടക്കാന്‍ ശ്രമിക്കും.


സാധാരണ കുട്ടികള്‍ ജനിച്ചു ഒമ്പതു മാസം കഴിയുമ്പോഴാണ് തനിയെ നടക്കാന്‍ പഠിക്കുന്നത്. എന്നാല്‍, ഇതിലും പ്രായം കുറഞ്ഞ കുട്ടികളെ കാലുകള്‍ നിലത്ത് തൊടീച്ചാല്‍ അവര്‍ അടിവെയ്ച്ചു നീങ്ങാന്‍ ശ്രമിക്കും.


ബ്രസീല്‍ ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ നേഴ്‌സ് വൃത്തിയാക്കാന്‍ എടുക്കുന്നതിനെടയാണ് കാലുകള്‍ നിലത്ത് തൊട്ടത്. ഉടനെ കുഞ്ഞ് നടക്കാന്‍ ആരംഭിക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്. പ്രസവം കഴിഞ്ഞ് 20 മിനിട്ടിനുള്ളിലാണ് സംഭവം.


ഇത് അത്ഭുതമല്ലന്നും തികച്ചും സാധാരണമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇതിനു മുമ്പും ഇത്തരം വീഡിയോകള്‍ വൈറലായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. നടക്കുക മാത്രമല്ല, പെട്ടെന്ന് ഞെട്ടുക,. ആര്‍ത്തിപൂണ്ട് കൈഎത്തിപിടിക്കുക. തുടങ്ങിയ കാര്യങ്ങള്‍ ജനിച്ച് കണ്ണ് തുറക്കുന്നതിനു മുമ്പു പോലും നവജാത ശിശുക്കള്‍ ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ