General News

ആസാം- ആരുണാചല്‍ പാലം : ചൈനയ്ക്ക് എതിര്‍പ്പ്

Tue, May 30, 2017

Arabianewspaper 339
ആസാം- ആരുണാചല്‍ പാലം : ചൈനയ്ക്ക് എതിര്‍പ്പ്

ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചതിന് പിന്നാലെ എതിര്‍പ്പും മുന്നറിയിപ്പുമായി ചൈന.


ആസാമില്‍ നിന്ന് അരുണാചലിലേക്ക് നിര്‍മിച്ച പാലത്തിന് എതിരെയാണ് ചൈന രംഗത്ത് വന്നത്. അരുണാചലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ കരുതലോടെ നീങ്ങണമെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തര്‍ക്കം നിലനില്‍ക്കുന്ന അരുണാചലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ത്യ സംയമനത്തോടെ ഇടപെടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ചൈന പറഞ്ഞു,.


ആസാമില്‍ നിന്ന് അരുണാചലിലേക്ക് നിര്‍മിച്ച ഈ പാലം ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യന്‍ കരസേനയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകുമെന്നതാണ് ചൈനയെ അലോസരപ്പെടുത്തുന്നത്. 60 ടണ്‍ ഭാരമുള്ള സൈനിക ടാങ്കുകളെ വഹിക്കാന്‍ കെല്‍പുള്ളതാണ് പാലം.


ചൈനയുടെ എതിര്‍പ്പുകള്‍ ഇന്ത്യ പതിവായി അവഗണിക്കാറാണ് പതിവ്. 9.2 കിലോ മീറ്റര്‍ നീളമുള്ള പാലം അസാമിലെ സാധിയയില്‍ നിന്നും ആരംഭിച്ച് അരുണാചലിലെ ദോലയിലാണ് അവസാനിക്കുന്നത്.


മുംബൈയിലെ ബാന്ദ്ര-വര്‍ലി സീ ലിങ്ക് പാലത്തേക്കാളും വലുതാണ് ഇത്. 2011 ല്‍ 900 കോടി രൂപ മുതല്‍ മുടക്കിലാണ് അസാം -അരുണാചല്‍ പാലം നിര്‍മിച്ചത്. പാലത്തിന്റെ നിര്‍മാണം ഇടയ്ക്ക് തടസപ്പെട്ടു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പാലം പണി മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത്. നേരത്തെ, ബോട്ട് മാര്‍ഗമാണ് യാത്ര ഇവിടെ സാധ്യമായിരുന്നത്. ഇതോടെ ആസാമില്‍ നിന്ന് അരുണാചലിലേക്ക് നാലു മണിക്കൂര്‍ യാത്ര കുറവു വരും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ