General News

മോഡിയുടെ വിദേശ പര്യടനം: മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി

Tue, May 30, 2017

Arabianewspaper 271
മോഡിയുടെ വിദേശ പര്യടനം:  മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആറു ദിവസത്തെ വിദേശ പര്യടനം ആരംഭിച്ചു,. ആദ്യ ദിവസം ജര്‍മനിയില്‍ എത്തിയ മോഡി ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കുടിക്കാഴ്ച നടത്തി.


വിവിധ മേഖലകളില്‍ ഇന്ത്യയുമായി സഹകരണത്തിനുള്ള കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാന്‍ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഉടമ്പടിയിലും ഒപ്പു വെച്ചു,.


പ്രധാനമന്ത്രിയൊടൊപ്പം അനുഗമിച്ച വ്യവസായ പ്രമുഖരുമായി മെര്‍ക്കല്‍ കുടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖരുമായി മോഡിയും മെര്‍ക്കലും കൂടിക്കാഴ്ച നടത്തി.


മെര്‍ക്കലുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു.


യൂറോപ്പില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളില്‍ മോഡി ആശങ്ക പ്രകടിപ്പിച്ചു, ജര്‍മനിയിലെ പര്യടനം ഇന്ന് അവസാനിക്കും. നാളെ സ്‌പെയിനിലെത്തുന്ന മോഡി റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. ജൂണ്‍ ഒന്നിനു ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ജൂണ്‍ രണ്ടിന് ഫ്രാന്‍സിലെത്തുന്ന പ്രധാനമന്ത്രി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ