General News

ഹാദിയ സംഭവം : ഹൈക്കോടതി വിധിക്കെതിരെ ഹര്‍ത്താല്‍

Tue, May 30, 2017

Arabianewspaper 286
ഹാദിയ സംഭവം : ഹൈക്കോടതി വിധിക്കെതിരെ ഹര്‍ത്താല്‍

വൈക്കം സ്വദേശിനിയായ ഹോമിയോ വിദ്യാര്‍ത്ഥിനി മതം മാറി വിവാഹം കഴിച്ച സംഭവം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം ഐക്യവേദി നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍.


മെയ് 24 നാണ് ഹൈക്കോതി വിധി പുറത്തു വന്നത്. ഹാദിയ എന്ന അഖിലയെ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് വിധി.


പ്രലോഭനങ്ങളിലൂടെ മതം മാറ്റിയ പെണ്‍കുട്ടിക്ക് സ്വയം തീരുമാനെമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതിനാല്‍ മാതാപിതാക്കളുടെ കൂടെ വിടുകയാണെന്നും കോടതി വിധിച്ചു.


പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകനും കോടതിയില്‍ നിലപാടു സ്വീകരിച്ചു. താന്‍ സ്വമേധായ വീട് വിട്ടതാണെന്നും മഞ്ചേരിയിലെ സത്യസരണിയില്‍ ചേര്‍ന്ന് മതപഠനം നടത്തിയെന്നും ഇതിനാലാണ് ഇസ്ലാമില്‍ ചേര്‍ന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.


കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ പെണ്‍കുട്ടി വിവാഹിതയായെന്ന് അറിയിച്ചു. എന്നാല്‍, ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.


സര്‍ക്കാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച് ഇവരുടെ വിവാഹം അസാധുവാണെന്ന് കോടതി വിധിച്ചു, പെണ്‍കുട്ടിയുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി വേണമെന്ന് കോടതി പറഞ്ഞു.


തുടര്‍ന്ന്,. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ പോലീസ് ഹോസ്റ്റലിലെത്തി കസ്റ്റഡിയില്‍ എടുത്തു വൈക്കത്തെ വീട്ടിലെത്തിച്ചു,. മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും ഭര്‍ത്താവിനൊപ്പം താമസിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞെങ്കിലും പോലീസ് ബല പ്രയോഗത്തിലൂടെ വീട്ടിലെത്തിക്കുകയായിരുന്നു.


വിവാഹം റദ്ദുചെയ്ത കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുകയായിരുന്നു.


മാര്‍ച്ച് പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. സംഘര്‍ഷത്തില്‍ ജലപീരിങ്കി പ്രയോഗവും ലാത്തി ചാര്‍ജും നടത്തി. മുഖ്യധാര മുസ്ലീം സംഘടനകള്‍ വിഷയത്തില്‍ ഇടപ്പെട്ടിട്ടില്ല. നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്നാണ് ഇവരുടെ അഭിപ്രായം.

Tags : High Court 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ