General News

പട്ടാളത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല -കോടിയേരി

Mon, May 29, 2017

Arabianewspaper 443
പട്ടാളത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല -കോടിയേരി

ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാല്‍സംഗക്കാരണെന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.


പട്ടാള നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലെ അനുഭവം താന്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. എന്നാല്‍, മാധ്യമങ്ങള്‍ തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


കണ്ണൂരില്‍ പട്ടാള നിയമം നടപ്പിലാക്കണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെയാണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞത്. കോടിയേരി പറയുന്നു.


പട്ടാള നിയമമായ അഫ്‌സ്പ നടപ്പിലാക്കിയാല്‍ നാലാല്‍ കുടിനിന്നാല്‍ അവര്‍ക്ക് വെടിവെച്ചു കൊല്ലാം, ഏതു സ്ത്രീകളെയും തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യാം.. ന്യുനപക്ഷ സാംസ്‌കാരിക സമിത സംഘടിപ്പിച്ച മുഖ്യധാരാ രാഷ്ട്രീയവും മുസ്ലീം ന്യുനപക്ഷങ്ങളും എന്ന സെമിനാറില്‍ പ്രസംഗിക്കവെ കോടിയേരി പറഞ്ഞു. സു്ര്രപീം കോടതി നിയമിച്ച ഹെഗ് ഡെ കമ്മറ്റിയുടെ റിപ്പോര്‍ട്ട് വായിച്ച് വേണം തന്നെ വിമര്ശിക്കാനെന്ന് കോടിയേരി പറഞ്ഞു.


ദേശീയ ടെലിവിഷന്‍ ചാനലുകളും മറ്റും ഇത് വാര്‍ത്തയാക്കിയതോടെ പാക്കിസ്ഥാനിലെ മാധ്യമങ്ങളും കോടിയേരിയുടെ ചിത്രം വെച്ച് ഇത് വലിയ വാര്‍ത്തായക്കിയിരുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ