General News

ചുവന്ന ബീക്കണ്‍ മാറ്റില്ലെന്ന് തൃണമൂല്‍ മന്ത്രി

Mon, May 29, 2017

Arabianewspaper 217
ചുവന്ന ബീക്കണ്‍ മാറ്റില്ലെന്ന് തൃണമൂല്‍ മന്ത്രി

വാഹനങ്ങള്‍ക്ക് മുകളില്‍ ചുവന്ന ബീക്കണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നിയമം ബംഗാളില്‍ ബാധകമല്ലെന്ന് തൃണമൂല്‍ മന്ത്രി അരൂപ് ബിശ്വാസ്.


പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇത് നിരോധിച്ചിട്ടില്ല, മറ്റു നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ട ബാധ്യത എനിക്കില്ല..- വിവിഐപി പരിഗണനയുടെ പേരില്‍ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും സയറണും ഉപയോഗിക്കുന്നത് നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു.


പ്രധാനമന്ത്രി ഉള്‍പ്പെടയെുള്ളവരുടെ വാഹനങ്ങളില്‍സ ചുവന്ന ബീക്കണ്‍ പാടില്ലെന്നായിരുന്നു നിര്‍ദ്ദേശം. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് നീല നിറത്തിലുള്ള ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.


ഇതിനെ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 ഭേദഗതി വരുത്തിയാണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ