General News

ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Mon, May 29, 2017

Arabianewspaper 342
ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഫോണ്‍കെണിയില്‍ പെട്ടതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട എന്‍സിപി എംഎല്‍എ എ കെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്തത്. ജൂലൈ 28 ന് ശശീന്ദ്രന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


കേസ് എടുത്ത നടപടി സ്വാഭാവിക കോടതി നടപടി ക്രമം മാത്രമാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു,. ഔദ്യോഗിക വസതിയില്‍ വെച്ച് അപമാര്യാദയായി പെരുമാറിയെന്നും ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിച്ചെന്നുമാണ് കേസ്.


ശശീന്ദ്രനെതിരെ സ്തീത്വത്തെ അപമാനിക്കല്‍, പീഡന ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354എ. 354ഡി, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


മംഗളം ചാനലിലെ റിപ്പോര്‍ട്ടറാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്ന് മജിസ്‌ട്രേറ്റ് രഹസ്യമൊഴി എടുത്തിട്ടുണ്ട്. ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം ചാനലിനെതിരെയും പോലീസ് കേസ് എടുത്തിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ