General News

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതില്‍ യുവതിയുടെ മൊഴി തള്ളി മാതാവ്

Mon, May 29, 2017

Arabianewspaper 297
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതില്‍ യുവതിയുടെ മൊഴി തള്ളി മാതാവ്

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ മകളുടെ മൊഴി തള്ളി മാതാവ് രംഗത്ത്. മകളുടെ പ്രണയ ബന്ധം ഒഴിവാക്കണമെന്ന് ഹരിസ്വാമി ആവശ്യപ്പെട്ടതാണ് സംഭവത്തിന് കാരണമെന്നും സ്വാമി തന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും സ്ത്രീ വനിതാ കമ്മീഷന് നല്‍കിയ സത്യ വാങ് മൂലത്തില്‍ പറയുന്നു.


മകള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും രണ്ട് തവണ ചികിത്സ തേടിയിട്ടുണ്ടെന്നും മാതാവ് പറയുന്നു. സംഭവ ദിവസം സ്വാമിയെ പെണ്‍കുട്ടി വിളിച്ച് വരുത്തുകയായിരുന്നു. പ്രണയ ബന്ധം ഉപേക്ഷിക്കാമെന്നും സ്വാമിയോട് പിണങ്ങിയിരുന്നതിന് മാപ്പു പറയാമെന്നും പറഞ്ഞായിരുന്നു വിളിച്ചത്.


സ്വാമി വീട്ടിലെ ഹാളിലാണ് കിടന്നത്. ശബ്ദം കേട്ട് താന്‍ വരുമ്പോള്‍ ഹാളില്‍ രക്തം വാര്‍ന്ന് കിടന്ന സ്വാമിയെ കണ്ടു. മകള്‍ പുറത്തേക്കു ഓടുന്നതും കണ്ടു. മകളുടെ കാമുകനും സംഭവത്തില്‍ പങ്കുണ്ടെന്ന് ഇവര്‍ ആരോപിച്ചു. മകള്‍ ഇതിനു മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്.


സ്വാമി തന്നെ മൂന്നൂ വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് നിയമ വിദ്യാര്‍ത്ഥിനിയായ യുവതി പോലീസിനോട് പറഞ്ഞിരുന്നു. ശല്യം സഹിക്കവയ്യാതെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.


താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചുവെന്നാണ് സ്വാമി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, സത്യം താന്‍ വെളിപ്പെുടുത്തുമെന്നും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും പിന്നീട് ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ