General News

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള റോക്കറ്റ് ഇന്ത്യ അടുത്ത മാസം പരീക്ഷിക്കും

Mon, May 29, 2017

Arabianewspaper 462
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള റോക്കറ്റ് ഇന്ത്യ അടുത്ത മാസം പരീക്ഷിക്കും

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ കെല്‍പുള്ള റോക്കറ്റ് ഇന്ത്യയുടെ ഐഎസ്ആര്‍ഒ അടുത്ത മാസം പരീക്ഷണാര്‍ത്ഥം വിക്ഷേപിക്കും. ഈ പരീക്ഷണം വിജയിച്ചാല്‍ ഇത് സാധ്യമായ ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.


2018 ആദ്യം ചാന്ദ്രയാന്‍ 2 എന്ന ദൗത്യത്തിനുള്ള തയ്യാറെടുപ്പിനും ഇത് തുടക്കം കുറിക്കും. ചാന്ദ്രയാന്‍ 1 ചന്ദ്രന്റെ ഉപരിതലത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നുവെങ്കില്‍ ചാന്ദ്രയാന്‍ 2 ചന്ദ്രനില്‍ പറന്നിറങ്ങും., 2018 ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലാകുന്ന വര്‍ഷമാകും. സൂര്യനെ കുറിച്ച് പഠിക്കാന്‍ ആദിത്യ- എല്‍ 1 എന്ന ഉപഗ്രഹവും അടുത്ത വര്‍ഷം ഐഎസ്ആര്‍ഒ വിക്ഷേപിക്കും.


നിലവില്‍ യുഎസ്, റഷ്യ, ചൈന എന്നിവര്‍ക്കുമാത്രമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളത്. ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച് ആദ്യമായി ബഹിരാകാശത്തേക്ക് അയയ്ക്കുക ഒരു വനിതയെയാരിക്കും എന്ന് ഐഎസ്ആര്‍ഒ അടുത്തിടെ പറഞ്ഞിരുന്നു.


ജിഎഎസ്എല്‍വി എംകെ 3 എന്ന റോക്കറ്റ് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ്. ഇന്ത്യയുടെ മനുഷ്യ ദൗത്യമായ ചാന്ദ്രയാന് മുന്നോടിയായാണ് ഇത്. ആറു വട്ടം വിജയകരമായി പരീക്ഷിച്ചാല്‍ ഇന്ത്യക്ക് ഇതേ റോക്കറ്റ് ഉപയോഗിച്ച് മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകം അയയ്ക്കാന്‍ സാധിക്കും.


ഇന്ത്യയുടെ ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിനാണ് റോക്കറ്റിന് വേണ്ടി ഉപയോഗിക്കുക. നാല് ടണ്‍ ഭാരം വഹിക്കാവുന്ന റോക്കറ്റില്‍ 43 മീറ്റര്‍ നീളവുമുണ്ടായിരിക്കും.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ