General News

സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തു

Mon, May 29, 2017

Arabianewspaper 213
സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തു

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ ഡക്ക് വര്‍ത്ത് -ലൂയിസ് മഴ നിയമ പ്രകാരം 45 റണ്‍സിന് തകര്‍ത്തു.


ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ് 190 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് നല്‍കിയത്. മഴ മൂലം കളി തടസപ്പെട്ടതിനാല്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം വെട്ടിക്കുറച്ചു.


നായകന്‍ വിരാട് കോഹ് ലി നടത്തിയ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയുടെ വിജയം സാധ്യമാക്കിയത്. 55 പന്തില്‍ 52 റണ്‍സെടുത്ത വിരാടും 59 പന്തില്‍ 40 റണ്‍സെടുത്ത ശിഖര്‍ ധവാനും ചേര്‍ന്നാണ് ഇന്ത്യയെ നയിച്ചത്.


അജിങ്കെ രഹാനെ (7), ദിനേഷ് കാര്‍ത്തിക് (0) എന്നിവര്‍ നിരാശപ്പെടുത്തി. എം എസ് ധോണി കോഹ് ലിക്കൊപ്പം ചേര്‍ന്ന് വിജയം നേടിത്തരുകയായിരുന്നു. 21 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത ധോണിയും അര്‍ദ്ധ സെഞ്ച്വുറി നേടിയ കോഹ് ലിയും പുറത്താകാതെ നിന്നു.


 നേരത്തെ, ആദ്യം ബാറ്റു ചെയ്ത കിവീസിനു വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലൂക് റൊഞ്ചിയാണ് മികവ് കാട്ടിയത്. 63 പന്തില്‍ 66 റണ്‍സെടുത്ത റോഞ്ചിക്കൊപ്പം എത്താന്‍ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല. ഗുപ്തില്‍ (7) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (8) എന്നിവരും നിരാശപ്പെടുത്തി. ഇന്ത്യക്കു വേണ്ടി മുഹമദ് ഷമിയും ഭുവനേശ്വര്‍ കുമാറും മൂന്നു വീതവും രവീന്ദ്ര ജഡേജ രണ്ടും അശ്വിന്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ