General News

ക്ഷേത്രവിഗ്രഹം തകര്‍ത്തയാള്‍ പിടിയില്‍, ഹിന്ദുമതത്തിലെ അനാചരങ്ങള്‍ക്കെതിരായ നടപടിയെന്ന് മൊഴി

Sun, May 28, 2017

Arabianewspaper 302
ക്ഷേത്രവിഗ്രഹം തകര്‍ത്തയാള്‍ പിടിയില്‍, ഹിന്ദുമതത്തിലെ അനാചരങ്ങള്‍ക്കെതിരായ നടപടിയെന്ന് മൊഴി

മലപ്പുറം പൂക്കോട്ടു പാടം മഹാക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവത്തിലെ പ്രതി രാജാറാമിനെ പോലീസ് പിടികൂടി. ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാനാണ് താന്‍ ക്ഷേത്രത്തില്‍ കയറി വിഗ്രഹം തച്ചുടച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.


ക്ഷേത്രത്തിലെ ശ്രീകോവിലില്‍ കയറി വിഗ്രഹങ്ങള്‍ തച്ചുടയ്ക്കുകയായിരുന്നു. വിഗ്രഹം തകര്‍ത്തത് സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി സ്ഥലത്ത് ഹര്‍ത്താല്‍ നടത്തി.


തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണ് രാജാറാം എന്ന ഈശ്വരന്‍ ഉണ്ണി. സംഭവത്തെ തുടര്‍ന്ന് സാമുഹ്യ മാധ്യമങ്ങളിലും മറ്റും മതപരമായ അകല്‍ച്ചയുണ്ടാക്കാന്‍ നീക്കം നടന്നിരുന്നു. എ്ന്നാല്‍, പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിഞ്ഞത് സ്ഥിതിഗതികള്‍ ശാന്തമാക്കി.


 

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ