General News

ഇന്ത്യയിലും സിക്ക വൈറസ് ബാധ

Sun, May 28, 2017

Arabianewspaper 326
ഇന്ത്യയിലും സിക്ക വൈറസ് ബാധ

ഗുജറാത്തിലെ അഹമദ് ബാദില്‍ സിക്ക വൈറസ് ബാധിച്ച മുന്നു പേര്‍ ഉണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്ഥിരീകരിച്ചു. നേരത്തെ,. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.


സിക്ക വൈറസ് ബാധിച്ച മൂന്നു പേരും ഇപ്പോള്‍ സുഖം പ്രാപിച്ച് വരുകയാണെന്ന് കൗണ്‍സില്‍ അറിയിച്ചു.


കൊതുകുമൂലം പകരുന്ന വൈറസ് ബാധ 2015 ല്‍ ബ്രസിലിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അറുപതു രാജ്യങ്ങളിലേക്ക് ഇത് പടര്‍ന്നു പിടിച്ചു. ഇന്ത്യയില്‍ ഇതുവരെ സിക്ക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല


തെക്കെ ആമേരിക്കയില്‍ നിന്നാണ് ഇത് ഏറ്റവുംഅധികം റിപ്പോര്‍ടട് ചെയ്തത്. ഗര്‍ഭിണികളായ യുവതികളെയാണ് ഇത് ബാധിക്കുന്നത്. പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ആശങ്കയോടെയാണ് ഇതിനെ വൈദ്യ ശാസ്ത്ര ലോകം വീക്ഷിക്കുന്നത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ