General News

മകളുടെ മുന്നിലിട്ട് മരുമകനെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

Sun, May 28, 2017

Arabianewspaper 180
മകളുടെ മുന്നിലിട്ട് മരുമകനെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ മകള്‍ വിവാഹം കഴിച്ചതിന് യുവതിയുടെ പിതാവ് നടത്തിയ കൊടും കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞു. മെയ് രണ്ടിനായിരുന്നു സംഭവം. മകളുടെ മുന്നിലിട്ട് മരുമകനെ ശ്രീനിവാസ റെഡ്ഡി എന്നയാള്‍ വെട്ടിക്കൊല്ലുകയായിരുന്നു. മെയ് രണ്ടിനായിരുന്നു സംഭവം. പതിമൂന്നു ദിവസങ്ങള്‍ക്കു ശേഷം സ്വാതിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.


23 കാരിയായ സ്വാതി രക്ഷിതാക്കളുടെ സമ്മതമില്ലാതെയായിരുന്നു താഴ്ന്ന ജാതിയില്‍ പെട്ട നരേഷിനെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പ് വിവാഹം കഴിച്ച ഇവര്‍ മുംബൈയിലായിരുന്നു താമസം.


എന്നാല്‍, പകയും ദുരഭിമാനവും മൂലം പിതാവായ ശ്രീനിവാസ റെഡ്ഡി മകളെ ഫോണില്‍ വിളിച്ച് നാട്ടില്‍ വരണമെന്നും ഭര്‍ത്താവുമായി എത്തിയാല്‍ മാത്രമെ ബന്ധുവായ ഒരാളെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുവെന്നും പറയുകയായിരുന്നു. പിതാവിന്റെ വാക്കു വിശ്വസിച്ച് എത്തിയ മകളും മരുമകനും ബസ് ഇറങ്ങിയ ഉടനെ അഞ്ജാത കേന്ദ്രത്തിലേക്ക് ശ്രിീനവാസ റെഡ്ഡി കൂട്ടിക്കൊണ്ടു പോയി.


തുടര്‍ന്ന് മകളുടെ മുന്നിലിട്ട് നരേഷിനെ ശ്രീനിവാസ റെഡ്ഡി വെട്ടിക്കൊന്നു. തുടര്‍ന്ന് മകളേയും കൂട്ടി വീട്ടിലെത്തിയ റെഡ്ഡി സംഭവിച്ചതൊന്നും ആരോുടും പറയരുതെന്ന് സ്വാതിയോട് പറഞ്ഞു. എന്നാല്‍, മനം നൊന്ത സ്വാതി വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.


തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നരേഷിനെ വക വരുത്തിയത് ശ്രീനിവാസ റെഡ്ഡിയാണെന്ന് കണ്ടെത്തിയത്. നരേഷിനെ വക വരുത്തിയത് താനാണെന്ന റെഡ്ഡി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ