General News

ലോ അക്കാദമി സമര നായകന്‍ വിവേകിനെ എഐഎസ്എഫില്‍ നിന്നും പുറത്താക്കി

Sun, May 28, 2017

Arabianewspaper 178
ലോ അക്കാദമി സമര നായകന്‍ വിവേകിനെ എഐഎസ്എഫില്‍ നിന്നും പുറത്താക്കി

ലോ അക്കാദമി സമരത്തിന് ചുക്കാന്‍ പിടിച്ച സമര നേതാവും അക്കാദമിയിലെ എഐഎസ്എഫ് യൂണിറ്റ സെക്രട്ടറിയുമായ വിവേകിനെ സംഘടനയില്‍ നിന്നും പുറത്താക്കി.


ജാതിപ്പേര് വിളിച്ചുവെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസ് നല്‍കിയിരുന്ന വിവേക് പരാതി പിന്‍വലിച്ചതിനു പിന്നാലെയാണ് നടപടി.


പരാതി പിന്‍വലിക്കാന്‍ സംഘടനയോട് ആലോചിച്ചില്ലെന്നാണ് വിശദീകരണം. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകുയം ചെയ്തതിനെ തുടര്‍ന്ന് അച്ചടക്ക നടപടി എടുക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് തിരുവനനന്തപുരം ജില്ലാക്കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു.


അതേസമയം, എഐഎസ്എഫില്‍ നിന്ന് താന്‍ രാജിവെയ്ക്കുകയായിരുന്നുവെന്നും രാജിക്കത്ത് അയച്ചു കൊടുത്തതിനു പിന്നാലെയാണ് തന്നെ പുറത്താക്കിയെന്ന പത്ര പ്രസ്താവന പുറത്തിറക്കിയതെന്നും വിവേക് പറഞ്ഞു.


കേസ് നടത്തിപ്പിന് പാര്‍ട്ടിയോ സംഘടനയോ കൂടെ നിന്നില്ലെന്നും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അനുമതിയോടെയാണ് താന്‍ ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ചത്. ലോ അക്കാദമി സമരം ഒത്തൂത്തീര്‍പ്പാക്കിയതിന്റെ കരാറിന്റെ അടിസ്ഥാനത്തിലാണ് താന്‍ കേസ് പിന്‍വലിച്ചതെന്ന് വിവേക് പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ