General News

വിരാട് കോഹ്ലിയോ ആരാണയാള്‍- പാക് ബൗളര്‍ ജുനൈദ് ഖാന്‍

Sun, May 28, 2017

Arabianewspaper 332
വിരാട് കോഹ്ലിയോ ആരാണയാള്‍- പാക് ബൗളര്‍ ജുനൈദ് ഖാന്‍

ക്രിക്കറ്റ് യുദ്ധത്തിന് നാളുകള്‍ അവശേഷിക്കെ പാക്കിസ്ഥാന്‍ താരങ്ങള്‍ വാചകയുദ്ധം ആരംഭിച്ചു. ഇന്ത്യയുമായി ജൂണ്‍ നാലിനാണ് പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടുന്നത്.


നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യക്കാണ് മുന്‍കൈ എന്നതും അടുത്ത കാലത്തൊന്നും ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാന് കഴിയാതിരുന്നതും അവരുടെ മേല്‍ സമ്മര്‍ദ്ദമേറ്റുന്നു. എന്നാല്‍, മാനസികമായി തളര്‍ത്തുന്ന മൈന്‍ഡ് ഗെയിം കളിച്ച് ഇന്ത്യന്‍ താരങ്ങളെ കളിക്കുമുമ്പു നേരിടാമെന്നാണ് പാക് തന്ത്രം.


പാക്കിസ്ഥാനുമായി കളിച്ച നാലു മത്സരങ്ങളില്‍ മൂന്നു തവണയും വിരാട് കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയ ജുനൈദ് ഖാന്‍ കോഹ് ലിയെ കുറിച്ച് ചോദിച്ചപ്പോള്‍ ആരാണ് അയാള്‍ എന്നും - 22 പന്തുകള്‍ താന്‍ എറിഞ്ഞപ്പോള്‍ കേവലം രണ്ടു റണ്‍ മാത്രമാണ് വിരാട് കോഹ് ലി നേടിയതെന്നും മൂന്നു തവണയും വിക്കറ്റ് താന്‍ തന്നെയാണ് വീഴ്ത്തിയതെന്നും ജുനൈദ് പറയുന്നു. കോഹ് ലി സമര്‍ത്ഥനായ ബാറ്റ്‌സ്മാന്‍ ആയിരിക്കാം. എന്നാല്‍, എന്റെ മുന്നില്‍ തീര്‍ത്തും പരാജിതനായിരുന്നു കോഹ് ലി -ജുനൈദ് പറയുന്നു.


ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി മത്സരങ്ങളില്‍ പങ്കെടുത്തിട്ട് വര്‍ഷങ്ങളായി. ഏഷ്യാ കപ്പിലും, ലോക കപ്പിലും മറ്റുമാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടന്നത്. ജൂണ്‍ നാലിലെ മത്സരത്തിനായാണ് ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ മത്സരത്തിനായാണ്.


ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനാണ് മുന്‍ തൂക്കമെന്നും ഐസിസി ലോകപ്പിലും ടി 20 യിലും ഇന്ത്യ വിജയിച്ചുവെങ്കിലും മുന്‍ കാലങ്ങളില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നേരിട്ടപ്പോള്‍ മൂന്നില്‍ രണ്ടിലും വിജയം തങ്ങള്‍ക്കായിരുന്നുവെന്ന് പാക് ക്യാപ്ടന്‍ സര്‍ഫാസ് അഹമദ് പറയുന്നു. ഇംഗ്ലണ്ടാണ് ഇക്കുറി ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയാകുന്നത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ