General News

സ്വകാര്യ വീഡിയോ : ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ജയസൂര്യയെ ചോദ്യം ചെയ്യും.

Sun, May 28, 2017

Arabianewspaper 393
സ്വകാര്യ വീഡിയോ : ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ജയസൂര്യയെ ചോദ്യം ചെയ്യും.

കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ പുറത്തുവിട്ടതിന് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ സനത് ജയസൂര്യയെ നാഷണല്‍ സെന്റര്‍ പോര്‍ സൈബര്‍ സെക്യുരിറ്റി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.


സനത് ജയസൂര്യയുടെ മുന്‍ കാമുകി മല്ലിക സിരിസേനഗയാണ് ജയസൂര്യക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്.


തന്നോടുള്ള പക തീര്‍ക്കാനാണ് ജയസൂര്യ ഇത്തരം നീച പ്രവര്‍ത്തി ചെയ്തതെന്ന ഇവ്രര്‍ ആരോപിക്കുന്നു. ജയസൂര്യയെ ഉപേക്ഷിച്ച ശേഷം വ്യവസായിയെ സിരിസേനഗ വിവാഹം കഴിച്ചിരുന്നു. ജയസൂര്യയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു മല്ലിക.. ഇവര്‍ നടിയും മോഡലുമാണ്. . 2012 ലായിരുന്നു ജയസൂര്യയുടെ മൂന്നാം വിവാഹം. മറ്റ് ബന്ധങ്ങലില്‍ മൂന്നു കുട്ടികളും ജയസൂര്യക്കുണ്ട്. ഇവര്‍ വിവാഹിതരാകുമ്പോള്‍ മലീക ശ്രീലങ്കന്‍ എയര്‍വേയ്‌സില്‍ എയര്‍ ഹോസ്റ്റസായിരുന്നു.


ജയസൂര്യയും സിരിസേനഗയും തമ്മിലുള്ളത് എന്ന പേരില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചിരുന്നു. സെല്‍ഫി വിഡിയോയാണ് ഇത്. പരസ്പര സമ്മതത്തോടെ എടുത്തതായതിനാല്‍ ഇതില്‍ നിയമ വിരുദ്ധത ഇല്ലെന്ന് പറയപ്പെടുന്നു.


തന്റെ മൊബൈല്‍ ഫോണോ, കമ്പ്യുട്ടറോ ആരെങ്കിലും ഹാക് ചെയ്തതായിരിക്കാമെന്നോ മറ്റൊ വാദിച്ചാല്‍ ജയസൂര്യ നിയമ കുരുക്കില്‍ നിന്നും രക്ഷപ്പെടുമെന്നും ചില നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Tags : Jayasuriya 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ