General News

കേരളം സമ്പൂര്‍ണ വൈദ്യുതിവത്കരണ സംസ്ഥാനമായി മാറുന്നു

Sun, May 28, 2017

Arabianewspaper 200
കേരളം സമ്പൂര്‍ണ വൈദ്യുതിവത്കരണ സംസ്ഥാനമായി മാറുന്നു

കേരളം സമ്പൂര്‍ണ വൈദ്യുതിവത്കരണ സംസ്ഥാനമായി മെയ് 29 ന് പ്രഖ്യാപിക്കും. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും.


കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന് നിലവില്‍ 1.25 കോടി ഉപഭോക്താക്കളാണ് ഉള്ളത്.


നിലവില്‍ സംസ്ഥാനത്തെ 1046 കുടുംബങ്ങള്‍ക്ക് മാത്രമാണ് വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍ 150 കുടുംബങ്ങള്‍ ആദിവാസി മേഖലയിലുള്ളവരാണ്. ഇവര്‍ കാട്ടിനുള്ളിലാണ് താമസം. ഇവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ചില നിയമ പ്രശ്‌നങ്ങളും ഉണ്ട്.


എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിനിടെയാണ് സുപ്രധാനമായ ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി മണി പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം 4.7 ലക്ഷം പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി.യ


ഒരു ഗ്രാമത്തില്‍ പത്തു ശതമാനം വീടുകളില്‍ വൈദ്യുതി എത്തുകയും രണ്ട് പൊതുഇടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുകയും ചെയ്താന്‍ ആ ഗ്രാമ സമ്പൂര്‍ണ വൈദ്യുതവത്കരണ ഗ്രാമമായി പ്രഖ്യാപിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഈ നിലയിലാണ് കേരളം സമ്പൂര്‍ണ വൈദ്യുതവത്കരണ സംസ്ഥാനമായി മാറുന്നതെന്ന് മന്ത്രി മണി പറഞ്ഞു.


വൈദ്യുതികരണ പദ്ധതിക്ക് 174 കോടിയാണ് ചെലവായത്. ഇതില്‍ 37.34 കോടി എംഎല്‍എമാരുടെ വികസന ഫണ്ടില്‍ നിന്നും ലഭിച്ചതാണ്.
കേരളം സമ്പൂര്‍ണ വൈദ്യുതിവല്‍കൃത സംസ്ഥാനമായി മാറുന്നു


കേരളം സമ്പൂര്‍ണ വൈദ്യുതിവല്‍കൃത സംസ്ഥാനമായി മെയ് 29 ന് പ്രഖ്യാപിക്കും. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. സമ്പൂര്‍ണ വൈദ്യുതികരണ പദ്ധതി പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു.


കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന് നിലവില്‍ 1.25 കോടി ഉപഭോക്താക്കളാണ് ഉള്ളത്.


നിലവില്‍ സംസ്ഥാനത്തെ 1046 കുടുംബങ്ങള്‍ക്ക് മാത്രമാണ് വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍ 150 കുടുംബങ്ങള്‍ ആദിവാസി മേഖലയിലുള്ളവരാണ്. ഇവര്‍ കാട്ടിനുള്ളിലാണ് താമസം. ഇവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ചില നിയമ പ്രശ്‌നങ്ങളും ഉണ്ട്.


എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിനിടെയാണ് സുപ്രധാനമായ ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി മണി പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം 4.7 ലക്ഷം പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി.യ


ഒരു ഗ്രാമത്തില്‍ പത്തു ശതമാനം വീടുകളില്‍ വൈദ്യുതി എത്തുകയും രണ്ട് പൊതുഇടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുകയും ചെയ്താന്‍ ആ ഗ്രാമ സമ്പൂര്‍ണ വൈദ്യുതവത്കരണ ഗ്രാമമായി പ്രഖ്യാപിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഈ നിലയിലാണ് കേരളം സമ്പൂര്‍ണ വൈദ്യുതവത്കരണ സംസ്ഥാനമായി മാറുന്നതെന്ന് മന്ത്രി മണി പറഞ്ഞു.


വൈദ്യുതികരണ പദ്ധതിക്ക് 174 കോടിയാണ് ചെലവായത്. ഇതില്‍ 37.34 കോടി എംഎല്‍എമാരുടെ വികസന ഫണ്ടില്‍ നിന്നും ലഭിച്ചതാണ്.

Tags : KSEB  Kerala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ