General News

പരിശീലനകനാകാന്‍ വിരേന്ദ്ര സെവാഗും

Sun, May 28, 2017

Arabianewspaper 232
പരിശീലനകനാകാന്‍ വിരേന്ദ്ര സെവാഗും

മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദേശീയ കോച്ചാകുന്നതിനുള്ള അപേക്ഷ നല്‍കി. കഴിഞ്ഞ ദിവസമാണ് ബിസിസിഐ പരിശീലകനെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത്.


നിലവിലെ കോച്ച് അനില്‍ കുംബ്ലെയ്ക്ക് ശക്തമായ മത്സരമാകും വീരുവിന്റെ സാന്നിദ്ധ്യം കാഴ്ചവെയ്ക്കുക. ഒരു വര്‍ഷത്തെ കരാര്‍ അവസാനിക്കുന്ന വേളയില്‍ പ്രതിഫലത്തെക്കുറിച്ചുള്ള തര്‍ക്കമാണ് അനില്‍ കുംബ്ലേയ്ക്ക് വിനയായിരിക്കുന്നത്.


കുംബ്ലെയുടെ പരിശീലന കാലത്ത് ഇന്ത്യ അഞ്ചു ടെസ്റ്റ് മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതും എത്തിയിരുന്നു. മികച്ച പ്രകടനമാണ് കുംബ്ലെയുടെ കാലത്ത് ഉണ്ടായതെങ്കിലും ബിസിസിഐ പുതിയ കോച്ചിനെ തേടിയത് പലരേയും അത്ഭുതപ്പെടുത്തി.


കുംബ്ലെ വീണ്ടും അപേക്ഷ സമര്‍മിപ്പിക്കുന്നുതും മുഖാമുഖത്തിന് എത്തുന്നതും അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, വിരേന്ദ്ര സെവാഗിനെ ബിസിസിഐ അങ്ങോട്ട് സമീപിക്കുകയായിരുന്നു. എന്നാല്‍, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയുടെ നിരീക്ഷണമുള്ളതിനാല്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്.


 

Tags : Sehwag  BCCI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ