General News

കശാപ്പ് നിയന്ത്രണം : കന്നുകുട്ടിയെ തെരുവില്‍ അറുത്ത് പ്രതിഷേധം

Sun, May 28, 2017

Arabianewspaper 241
കശാപ്പ് നിയന്ത്രണം :  കന്നുകുട്ടിയെ തെരുവില്‍ അറുത്ത് പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി സംരക്ഷണത്തിന്റെ മറവില്‍ കശാപ്പു നിരോധനം നടപ്പാക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കന്നുകുട്ടിയെ അറുത്തു. നഗരത്തില്‍ പരസ്യമായി തെരുവോരത്തായിരുന്നു കാളക്കുട്ടിയെ അറുത്ത് തൊലി ഉരിഞ്ഞ് ബീഫ് വെച്ചത്.


രോഷ പ്രകടനങ്ങള്‍ മൃഗീയമായി സംഘടിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടിട്ടുണ്ട്. ബിജെപി അനുഭാവികള്‍ സംഭവം കേന്ദ്ര മന്ത്രിമാരായ മേനകാ ഗാന്ധി, ഡോ ഹര്‍ഷ വര്‍ദ്ധന്‍ തുടങ്ങിയവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്


ഇടതു സംഘടനകളും ബീഫ് ഫെസ്റ്റിവല്‍ നടത്തിയെങ്കിലും പരസ്യമായി കന്നുകാലികളെ അറത്തിരുന്നില്ല. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന കന്നുകൂട്ടി അറക്കല്‍ നിയമ ലംഘനമാണെന്ന് ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മറ്റിയാണ് പരസ്യ അറവ് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി എന്നിവരുടെ നേതൃത്വത്തിലാണ് കശാപ്പ് നടന്നത്.


യുവമോര്‍ച്ച കണ്ണൂര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവം ദേശീയ തലത്തിലും ചര്‍ച്ചയായിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ