General News

സെന്‍ കുമാറിനെ പ്രോസിക്യുട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി

Sun, May 28, 2017

Arabianewspaper 220
സെന്‍ കുമാറിനെ പ്രോസിക്യുട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി

സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറിനെ പ്രോസിക്യുട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി, ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് എഡിജിപിയായ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചവെന്ന കേസിലാണ് അനുമതി.


2012 ല്‍ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.


സെന്‍കുമാറുമായി അഭിപ്രായ വ്യത്യാസമുള്ള സര്‍ക്കാര്‍ ഇപ്പോള്‍ കേസ് പൊക്കി കൊണ്ടുവരികയായിരുന്നുവെന്ന് ആക്ഷേപം ഉണ്ട്. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച് സെന്‍കൂമാര്‍ വീണ്ടും പോലീസ് ആസ്ഥാനത്ത് എത്തിയരപ്പോള്‍ അവിടെ എഡിജിപിയായിരുന്ന ഗോപാലകൃഷ്ണന്‍ സെന്‍കുമാറിനെ കാണാന്‍ എത്തുകയോ സല്യുട്ട് ചെയ്യുകയോ ഉണ്ടായില്ല.


അഞ്ചു വര്‍ഷം മുമ്പുള്ള പരാതിയില്‍ ആഭ്യന്തര വകുപ്പും സര്‍ക്കാരും ഇപ്പോള്‍ നടപടി സ്വീകരിച്ചത് പകപോക്കലാണെന്ന ആക്ഷേപം ഉയരുന്നുണ്ട് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ഡിജിപിയായിരുന്ന സെന്‍കുമാറിനെ മാറ്റുകയായിരുന്നു. ഇതിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു മടങ്ങിയെത്തി. നിയമനം പരമാവധി വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതും വിവാദമായിരുന്നു.


ഒടുവില്‍ സുപ്രീം കോടതിയില്‍ ചീഫ് സെക്രട്ടറി ഖേദം പ്രകടിപ്പിക്കുകയും നിയമന ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിനു ശേഷവും സര്‍ക്കാരും സെന്‍കുമാറും സ്വര ചേര്‍ച്ചയില്ലാതെയാണ് മുന്നോട്ട് പോകുന്നത്. പോലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിതനായ ടോമിന്‍ തച്ചങ്കരി സെന്‍കുമാറിനെതിരെ നീങ്ങുന്നതും ഭരണതലത്തില്‍ ചര്‍ച്ചയാണ്.

Tags : TP Senkumar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ