General News

കന്നുകാലി സംരക്ഷണം : പുതിയ നിയമത്തിനെതിരെ വന്‍ പ്രതിഷേധം

Sat, May 27, 2017

Arabianewspaper 536
കന്നുകാലി സംരക്ഷണം : പുതിയ നിയമത്തിനെതിരെ വന്‍ പ്രതിഷേധം

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ കന്നുകാലി സംരക്ഷണ നിയമത്തിന്റെ കരട് തയ്യാറാക്കിയത് കഴിഞ്ഞ ദിവസം അന്തരിച്ച അനില്‍ ദാവെ. പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ ദാവയും മൃഗസംരക്ഷണ പ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കിയ നിയമത്തില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ കര്‍ഷകര്‍ക്ക് മാത്രമേ വില്‍ക്കാനും വാങ്ങാനും പാടുള്ളു എന്നാണ് നിര്‍ദ്ദേശിക്കുന്നത്. പുതിയ നിയമത്തിനെതിരെ കേരളം, ബംഗാള്‍ എന്നിവടങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.


സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ കന്നുകാലി ചന്തകള്‍ അനുവദിക്കില്ല. അതിര്‍ത്തികളുടെ 24 കിലോമീറ്റര്‍ ചുറ്റളവില്‍ കന്നുകാലി ചന്തകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. രാജ്യാന്തര അതിര്‍ത്തിയില്‍ 50 കിലോ മീറ്ററാണ് ഇതിന് പരിധി നിശ്ചയിച്ചിരിക്കുന്നത്.


നോട്ടിഫിക്കേഷനില്‍ മൃഗങ്ങള്‍ക്കെതിരെയാ ക്രൂരത നിയന്ത്രണ നിയമം 2017( കന്നുകാലി ചന്ത നിയന്ത്രണ നിയമം) എന്ന പേരാണ് നല്‍കിയിരിക്കുന്നത്. കന്നുകാലി ചന്തകളില്‍ എത്തിക്കുന്ന മൃഗം അറവിനുള്ളതല്ലെന്ന് സത്യവാങ് മൂലം എഴുതി നല്‍കിയിരിക്കണം. ചന്ത നടത്തുന്ന അധികാര സമിതി കച്ചവടത്തിനായി കൊണ്ടു വന്നിരിക്കുന്ന കന്നുകാലികള്‍ കൃഷി ആവശ്യത്തിനാണെന്ന് ഉറപ്പു വരുത്തി സമ്മത പത്രം നല്‍കണം. മതാചാരങ്ങളുടെ ഭാഗമായി കന്നുകാലികളെ കൊല്ലരുതെന്നും പുതിയ നിയമത്തില്‍ പറയുന്നു.


അതേസമയം,. കന്നുകാലികളും വളര്‍ത്തു മൃഗങ്ങളും സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണെന്ന് വാദമുണ്ട്. ഇക്കാരണത്താല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നടപ്പിലാക്കില്ലെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറല്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന നിയമമാണിതെന്ന് മുഖ്യ മന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിട്ടുണ്ട്. 1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെ 37. 38 വകുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരമുണ്ടെന്ന് പറയുന്നു.


ഇന്ത്യ മുഴുവനും ഗോവധ നിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി തള്ളിയ സുപ്രീം കോടതി ഇക്കാര്യം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.


കന്നുകാലികളുടെ പട്ടികയില്‍ കാള, പോത്ത്, പശു, എരുമ, ഒട്ടകം ഇവയുടെ കുട്ടികള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ