OMG News

മുഖ്യമന്ത്രിയെത്തും മുമ്പ് കുളിക്കാന്‍ സോപ്പും, ഷാപുവും, ദേഹത്ത് പുരട്ടാന്‍ സുഗന്ധ ദ്രവ്യങ്ങളും

Sat, May 27, 2017

Arabianewspaper 1038
മുഖ്യമന്ത്രിയെത്തും മുമ്പ് കുളിക്കാന്‍ സോപ്പും, ഷാപുവും, ദേഹത്ത് പുരട്ടാന്‍ സുഗന്ധ ദ്രവ്യങ്ങളും

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യ നാഥ് പിന്നോക്ക ദലിത് വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഉദ്യോഗസ്ഥരെത്തി വൃത്തിയും വെടിവെപ്പുമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.,


എലി പിടിത്തം തൊഴിലാക്കിയവര്‍ താമസിക്കുന്ന മുഷര്‍ ബസ്തി എന്ന ഗ്രാമത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിന് മുമ്പായി, പൊടിപിടിച്ച് കിടന്ന ഗ്രാമീണ റോഡുകള്‍ മെറ്റല്‍ പാകിയും ടാറിംഗ് നടത്തിയും വൃത്തിയാക്കി. വീടുകളില്‍ എത്തിയ ജില്ലാ -താലൂക്ക് ഉദ്യോഗസ്ഥര്‍ ഗ്രാമീണരുടെ വീടുകളിലെത്തി വാസന സോപ്പ്, , ഷാംപു, പെര്‍ഫ്യുമുകള്‍ എന്നിവ നല്‍കി. എല്ലാ വീടുകളിലും ശൗചാലയങ്ങളും രണ്ടു ദിവസം കൊണ്ട് സ്ഥാപിച്ചു.


ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉപേയാഗിക്കാത്ത ബ്രാന്‍ഡുകളാണ് ഇവര്‍ക്ക് ലഭിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നുയ ഇതെല്ലാം കണ്ട് കോളനിയിലുള്ളവര്‍ കണ്ണുതള്ളി. ഇരുട്ടു നിറഞ്ഞ വഴികളില്‍ ലൈറ്റ് തെളിഞ്ഞു.


വീടുകള്‍ വൃത്തിയായി വെയ്ക്കണമെന്നും ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ഉപദേശം നല്‍കി. വീടുകളില്‍ മുഖ്യമന്ത്രി എത്തിയാല്‍ ദുര്‍ഗന്ധം ഉണ്ടാകരുതെന്ന പ്രത്യേകം പറയാനും ഉദ്യോഗസ്ഥര്‍ മറന്നില്ല.


നേരത്തെ, അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ എത്തിയപ്പോള്‍ വീട്ടില്‍ എസി തുടങ്ങിയ സൗകര്യങ്ങള്‍ താല്‍ക്കാലികമായി സ്ഥാപിച്ചത് വിവാദമായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ