General News

കഷ്മീരില്‍ ഏറ്റുമുട്ടല്‍, ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി കൊല്ലപ്പെട്ടു

Sat, May 27, 2017

Arabianewspaper 300
കഷ്മീരില്‍ ഏറ്റുമുട്ടല്‍, ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരില്‍ പുല്‍വാമ ജില്ലയില്‍ ഭീകരരുടെ ഒളിത്താവളങ്ങളില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ വന്‍ ഏറ്റു മുട്ടല്‍ അരങ്ങേറി. ഹിസ്ബുള്‍ മുജാഹിദ്ദിനിന്റെ മേധാവിയും നേരത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സബസര്‍ ഭട്ട് അന്ന അബു സരാറാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു,. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തു ല്ക്ഷം രൂപ ഇനാം സൈന്യം പ്രഖ്യാപിച്ചിരുന്നു.


കാശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് ഇയാളാണെന്ന് സൈന്യം പറയുന്നു. വെള്ളിയാഴ്ച രാത്രിയില്‍ തിരച്ചില്‍ നടത്തിയ സൈന്യത്തിനെതിരെ ഇവര്‍ വെടിവെയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ മരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടാമത്തെ വ്യക്തി ഫൈസാന്‍ അഹ്മദ് ആണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.


ഇയാളുടെ കൊലപാതകത്തിനു ശേഷം കാശ്മീര്‍ താഴ് വരയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ബുര്‍ഹാന്‍ വാനിയുടെ മരണത്തിനു ശേഷം കാശ്മീരില്‍ സംഘര്‍ഷവും മറ്റും ആരംഭിക്കുകയും ദിവസങ്ങളോളം ഇത് നീണ്ടു നില്‍ക്കുകയും ചെയ്തു.


2016 ജൂലൈ എട്ടിനാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. നാലോളം ഭീകരര്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് സൈനിക കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. ത്രാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്.


ബുര്‍ഹാന്‍ വാനിക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.


ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ത്രാല്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ