Troll Today News

പോപ്പും, ട്രപും - ആക്ഷേപഹാസ്യ വീഡിയോ സത്യമാണെന്ന് ധരിച്ചവര്‍

Sat, May 27, 2017

Arabianewspaper 1182
പോപ്പും, ട്രപും - ആക്ഷേപഹാസ്യ വീഡിയോ സത്യമാണെന്ന് ധരിച്ചവര്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഫ്രാന്‍സിസ് മാര്‍പാപ്പയും ഒരുമിച്ച് ഫോട്ടോക്ക് പോസു ചെയ്യുന്നതിനിടെ ട്രംപ് പോപ്പിന്റെ കൈ ചൊറിയുന്നതും ആദ്ദേഹമത് തട്ടിമാറ്റുന്നതുമായ സറ്റയര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.


ഈ വീഡിയോ അമേരിക്കന്‍ ആക്ഷേപ ഹാസ്യ ടെലിവിഷന്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചതാണ്. വീഡിയോ എഡിറ്റ് ചെയ്ത് ക്ലോസപ്പില്‍ കാണിക്കുന്ന രംഗങ്ങളാണ് ചിരിപടര്‍ത്തുന്നത്. രാജ്യാന്തര വാര്‍ത്താ ചാനലായ സിഎന്‍എന്നിന്റെ ലോഗോ ഉപയോഗിച്ചുള്ളതാണ് ഈ വീഡിയോ.


നേരത്തെ, കൈപിടിക്കാന്‍ നടത്തിയ ട്രംപിന്റെ ശ്രമം ഭാര്യ മെലാനിയ തട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ വൈറാലായിരുന്നു.


പോപ്പുമായുള്ള വീഡിയോ നേരത്തെ, ഒബാമായുടെ കാലത്തും ഇറങ്ങിയിരുന്നു.


ട്രംപിന്റെ കുടുംബവുമായി പോസു ചെയ്യുന്ന ഫോട്ടോകളില്‍ മാര്‍പ്പാപ്പ ചിരിക്കുന്നില്ലെന്നും ഇത് ട്രപിനോടും മുമ്പ് അസ്ലീല മാസികകളില്‍ നഗ്നഫോട്ടോയ്ക്ക് പോസ് ചെയ്ത മെലാനിയയോടുള്ള എതിര്‍പ്പാണെന്നും ചില പോസ്റ്റുകള്‍ ഇറങ്ങിയിരുന്നു.


എന്നാല്‍, ഇവരുമായി സന്തോഷത്തോടെ ചിരി്ച്ചുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് ട്രംപ് അനുകൂലികള്‍ രംഗത്ത് എത്തിയത്.


സൗദി സന്ദര്‍ശിച്ചപ്പോള്‍ മെലാനിയ ശിരോവസ്ത്രം ധരിക്കാതിരുന്നതും അതേസമയം, റോമിലെത്തിയപ്പോള്‍ ആചാരപരമായി രാഷ്ട്രത്തലവന്‍മാരായവരും അവരെ പ്രതിനിധികരിക്കുന്നവരും ആചാരപരമായി ധരിക്കേണ്ട കറുത്ത ശിരോവസ്ത്രം മെലാനിയ ധരിച്ചത് എന്തിനാണെന്നും പലരും ചോദിച്ചിരുന്നു.


യുഎസ് പ്രസിഡന്റിന്റെ ഭാര്യമാര്‍ ഇതിനു മുമ്പും സൗദി സന്ദര്‍ശിച്ചപ്പോള്‍ ശിരോ വസ്ത്രം ധരിച്ചിരുന്നുവെന്നും എന്നാല്‍, റോമില്‍ എത്തിയപ്പോഴെല്ലാം ശിരോവസ്ത്രം ധരിക്കുന്നതും കീഴ് വഴക്കമാണെന്നും ഇതാണ് മെലാനിയ പിന്തുടര്‍ന്നതെന്നതുമുള്ള വാദമാണ് ട്രംപ് അനുകൂലികള്‍ നിരത്തുന്നത്.










Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ